• Mon. Apr 7th, 2025

24×7 Live News

Apdin News

ഇതുവരെ ഒരു സർക്കാരും മുസ്ലീങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടില്ല ; വഖഫ് ബിൽ നടപ്പാക്കിയ മോദി സർക്കാരിന് പൂർണ്ണ പിന്തുണ

Byadmin

Apr 6, 2025


ന്യൂദൽഹി : പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി ബില്ലിന് ഓൾ ഇന്ത്യ മുസ്‌ലിം വനിതാ വ്യക്തിനിയമ ബോർഡിന്റെ പിന്തുണ . മോദി സർക്കാർ ചെയ്ത പ്രവൃത്തികൾ മുൻ സർക്കാരുകളും മതമേലധ്യക്ഷന്മാരും ചെയ്യേണ്ടതായിരുന്നുവെന്ന് ലക്നൗവിലെ ബോർഡ് ചെയർപേഴ്‌സൺ ഷൈസ്ത ആംബർ പറഞ്ഞു.

‘ വഖഫിലേക്ക് സംഭാവന ചെയ്യുന്ന ആളുകൾ പണമോ സ്ഥലമോ പാവപ്പെട്ടവർക്കായി ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നു, പക്ഷേ അത് നടക്കുന്നില്ല.എല്ലാ വഖഫ് സ്വത്തുക്കളും ദുരുപയോഗം ചെയ്തിട്ടില്ല. എന്നാൽ വഖഫ് ബോർഡ് അതിന്റെ ജോലി സത്യസന്ധമായി ചെയ്തിട്ടില്ല . ഇപ്പോൾ ഈ ബിൽ വന്നതോടെ വഖഫ് സ്വത്തുക്കൾ പാവപ്പെട്ടവരുടെ താൽപര്യത്തിനും ക്ഷേമത്തിനും വേണ്ടി ഉപയോഗിക്കാനാകും.

ഇതുവരെ ഒരു സർക്കാരും മുസ്ലീങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടില്ല, വോട്ട് രാഷ്‌ട്രീയം മാത്രമാണ് നടത്തിയത്. മുസ്ലീം സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ നൽകാനും വഖഫ് ബോർഡിന്റെ പ്രവർത്തനം സുതാര്യമാക്കാനും ഞങ്ങൾ ബിജെപി സർക്കാരിനോട് അഭ്യർത്ഥിക്കുന്നു‘ ഷൈസ്ത അംബാർ പറഞ്ഞു. അനധികൃതമായി കൈവശം വച്ചിരിക്കുന്ന വഖഫ് ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അവർ പറഞ്ഞു.



By admin