• Tue. Jun 30th, 2026

24×7 Live News

Apdin News

‘ഇതൊരു ദുരന്ത ലോകകപ്പ്, ഫിഫയുടേത് വലിയ അനീതി’; വിമര്‍ശനവുമായി മെഹ്ദി തരേമി

Byadmin

Jun 30, 2026


ഫിഫ ലോകകപ്പ് നടത്തിപ്പില്‍ കടുത്ത വീഴ്ചകള്‍ സംഭവിച്ചുവെന്ന വിമര്‍ശനവുമായി ഇറാന്‍ ദേശീയ ഫുട്‌ബോള്‍ ടീം നായകന്‍ മെഹ്ദി തരേമി. ലോകകപ്പിന് മുമ്പും ടൂര്‍ണമെന്റിലുടനീളവും തങ്ങളുടെ ടീം നേരിട്ട കടുത്ത വിവേചനങ്ങളും പ്രതിസന്ധികളും ചൂണ്ടിക്കാട്ടിയാണ് താരം ഫിഫയ്ക്കും അമേരിക്കയ്ക്കുമെതിരെ രംഗത്തെത്തിയത്. ഒരു അന്താരാഷ്ട്ര കായിക മേളയില്‍ പ്രൊഫഷണല്‍ താരങ്ങളോട് ചെയ്യാവുന്ന ഏറ്റവും വലിയ അനീതിയാണ് ഇതെന്നും അദ്ദേഹം തുറന്നടിച്ചു.
‘ഫിഫ ഇവിടെയുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കേണ്ടതുണ്ട്, എന്നാല്‍ നിര്‍ഭാഗ്യവശാല്‍ തുടക്കം മുതല്‍ അവര്‍ പരാജയപ്പെട്ടു. ഞങ്ങള്‍ക്കിവിടെ കാര്യങ്ങള്‍ എളുപ്പമല്ല, എല്ലാറ്റിനോടും പോരാടേണ്ടി വരുന്നു. ഞങ്ങളെ പുറത്താക്കാനാണ് ആഗ്രഹമെങ്കില്‍ അത് തുറന്നു പറയണം. ഈ ടൂര്‍ണമെന്റ് ഞങ്ങള്‍ക്ക് ഒരു ദുരന്തമാണ്.’ – മെഹ്ദി തരേമി

അമേരിക്കയും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് ടീമിനെ ബാധിച്ചത്. ഇതിന്റെ ഭാഗമായി കടുത്ത വിസ നിയന്ത്രണങ്ങളാണ് അമേരിക്കന്‍ അധികൃതര്‍ ടീമിന് മേല്‍ ചുമത്തിയത്. ഇതേതുടര്‍ന്ന് ടീമിനൊപ്പമുള്ള പ്രധാന ലോജിസ്റ്റിക്‌സ് ജീവനക്കാര്‍ക്കും റിക്കവറി സ്റ്റാഫിനും വിസ നിഷേധിക്കപ്പെടുകയും അവര്‍ക്ക് സ്‌ക്വാഡിനൊപ്പം ചേരാന്‍ കഴിഞ്ഞിട്ടില്ല.

മത്സരത്തിന് തൊട്ടുമുമ്പ് മാത്രം അമേരിക്കയില്‍ പ്രവേശിക്കാനും മത്സരം കഴിഞ്ഞയുടന്‍ രാജ്യം വിടണമെന്നുമുള്ള നിബന്ധനകള്‍ ഇറാന്‍ ടീമിന് കനത്ത സമ്മര്‍ദ്ദമുണ്ടാക്കി. ടൂര്‍ണമെന്റിലുടനീളം ഇത്തരം പ്രതിസന്ധികള്‍ നേരിട്ടിട്ടും ഫിഫ ഇതില്‍ ഇടപെടാനോ പരിഹാരം കാണാനോ തയ്യാറായില്ലെന്നും താരം കുറ്റപ്പെടുത്തി.

By admin