പൊലീസ് സ്റ്റേഷനില്‍നിന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ വളരെ ഭയാനകവും കേരളം ഇതിനുമുന്നേ കണ്ടിട്ടില്ലാത്ത ഒന്നുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. രണ്ട് കൊല്ലം മുമ്പ് കുന്നംകുളത്ത് ചൊവ്വന്നൂര്‍ എന്ന പ്രദേശത്തെ യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റും അമ്പലത്തിലെ പൂജാരിയുമായ സുജിത്തിനെ രാത്രി സുഹൃത്തുക്കളുമായി ഇരിക്കുന്നതിനിടെ പൊലീസ് വരുകയും മദ്യപിച്ചെന്ന് ആരോപിച്ച് സുജിത്തടക്കമുള്ള സംഘത്തെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. പൊലീസ് കൊണ്ടു പോകുന്നതിനിടെ താന്‍ യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റാണെന്ന് പറഞ്ഞെങ്കിലും പൊലീസ് കൂടുതല്‍ മര്‍ദിക്കുകയാണ് ചെയ്തത്.
പുറത്തുവന്ന സിസിടിവി ദൃശ്യത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് കയറി വരുമ്പോള്‍ സുജിത്തിന്റെ ദേഹത്ത് ഷര്‍ട്ടില്ല. എന്നാല്‍ അകത്തെത്തിയതിനു പിന്നാലെ എസ്‌ഐ ഉള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സുജിത്തിന അതിക്രരമായി മര്‍ദിക്കുന്നതിന്റ ദൃശ്യങ്ങള്‍ കാണാം. കേരളത്തില പൊലീസ് ഇതുപോല തോന്നിവാസം കാണിച്ച മറ്റൊരു കാലഘട്ടവും ഉണ്ടായിട്ടില്ല. നമുക്കറിയാം കേരളത്തിലെ പൊലീസ് സേനയിലെ കൃമിനലുകളെ കുറിച്ച്, പൊലീസ് സേനയുടെ അകത്തുനിന്നും റിപ്പോര്‍ട്ടുകള്‍ വരുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ മുന്നോട്ടുപോകുന്നത്. അന്ന് പിടികൂടിയ സുജിത്തിനെ മദ്യപിച്ചുവെന്ന് ആരോപിച്ചുകൊണ്ട് കേസ് ചാര്‍ജ് ചെയ്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അയാള്‍ക്കെതിരെ അബ്കാരി ആക്ടിലെ 15സി നിയമപ്രകാരം കേസെടുത്തു. ശേഷം സുജിത്തിനെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യം കഴിച്ചിട്ടില്ല എന്നത് വ്യക്തമായി. ഇതോടെ പൊലീസിന്റെ കള്ളകളി തെളിഞ്ഞു. സുജിത്തിനെതിരെയുള്ള കേസ് കോടതിയില്‍ പോയിട്ട് രണ്ട് കൊല്ലമായി ഇന്നുവരെ ആ എഫ്‌ഐആറിലെ ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല എന്ന് പറയുമ്പോള്‍ അത് സുജിത്തിനെ മനപ്പൂര്‍വ്വം കുടുക്കാന്‍ വേണ്ടിയുല്‌ള കള്ളക്കേസായിരുന്നു എന്നുള്ളതി തെളിയുകയാണെന്‌നും അബിന്‍ വര്‍ക്കി പറഞ്ഞു. സുജിത്തിനെ പൊലീസ് മര്‍ദിച്ചതിന്റെ കൂടുതല്‍ തെളിവുകളുമായി സുജിത്തും യൂത്ത് കോണ്‍ഗ്രസും നിയമനടപടികളിലേക്ക് കടന്നു. കോണ്‍ഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. രാജീവിന്റെ നേതൃത്ത്വത്തില്‍ നിയമനടപടികളിലേക്ക് പോകുകയും കോടതിയില്‍ പ്രൈവറ്റ് അന്യായം ഫൈല്‍ ചെയ്യുകയും ചെയ്തു. മര്‍ദനം അഴിച്ചുവിട്ട പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ വേണ്ടി കോടതി ഉത്തരവിടുകയും ചെയ്തു.