2025ലെ വൈദ്യശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. മേരി ഇ.ബ്രോങ്കോവ്, ഫ്രെഡ് റാംസ്‌ഡെല്‍ , ഷിമോണ്‍ സഗാഗുച്ചി എന്നിവര്‍ക്കാണ് ഇത്തവണ നൊബേല്‍ ലഭിച്ചത്. രോഗപ്രതിരോധ സംവിധാനം എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്നായിരുന്നു അവരുടെ കണ്ടെത്തല്‍. ശരീരത്തെ ദോഷകരമായി ബാധിക്കുന്നതില്‍ നിന്ന് രോഗപ്രതിരോധ സംവിധാനത്തെ തടയുന്ന പെരിഫറല്‍ ഇമ്യൂണ്‍ ടോളറന്‍സ് (peripheral immune tolerance) സംബന്ധിച്ച വഴിത്തിരിവായ കണ്ടെത്തലുകള്‍ക്കാണ് മേരി ഇ. ബ്രങ്കോ, ഫ്രെഡ് റാംസ്‌ഡെല്‍, ഷിമോണ്‍ സകാഗുചി എന്നിവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. ശരീരത്തിന്റെ ശക്തമായ രോഗപ്രതിരോധ സംവിധാനം നിയന്ത്രിക്കപ്പെടേണ്ടതുണ്ട്, അല്ലെങ്കില്‍ അത് നമ്മുടെ സ്വന്തം അവയവങ്ങളെ ആക്രമിച്ചേക്കാം.