
ചെന്നൈ : തിരുപ്പറംകുണ്ഡ്രം ദീപത്തൂണിൽ വിളക്ക് കൊളുത്താനുള്ള ഹൈക്കോടതിയുടെ വിധി സ്റ്റാലിൻ സർക്കാരിന്റെ മുഖത്തേറ്റ അടിയാണെന്നും , ഇത് എല്ലാ മുരുക ഭക്തരുടെയും വിജയമാണെന്നും ഹിന്ദു മുന്നണി . മധുര തിരുപ്രംകുന്ദ്രം മലയിലെ പുരാതന കൽത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ അനുമതി നൽകിയ സിംഗിൾ ജഡ്ജിയുടെ ഉത്തരവ് ശരിവച്ച മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ വിധി വന്നതിനു പിന്നാലെയാണ് ഹിന്ദു മുന്നണിയുടെ പ്രസ്താവന.
‘ എല്ലാ മുരുക ഭക്തർക്കും വിജയം. എല്ലാ മുരുക ഭക്തരുടെയും പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ചിരിക്കുന്നു. തിരുപ്പറംകുണ്ഡ്രം കേസിൽ രണ്ട് ജഡ്ജിമാർ വളരെ നല്ല വിധി പുറപ്പെടുവിച്ചു. തിരുപ്പറംകുണ്ഡ്രം ദീപത്തൂണിൽ വിളക്ക് തെളിയിക്കുന്ന കടമ ക്ഷേത്ര ഭരണകൂടം ഏറ്റെടുക്കണമെന്ന് ജഡ്ജിമാർ പറഞ്ഞിട്ടുണ്ട്.
ദീപതൂണിൽ വിളക്ക് കൊളുത്തുന്ന വിഷയത്തിൽ ഇരുവിഭാഗവും തമ്മിൽ തർക്കിക്കരുതെന്നും ജഡ്ജിമാർ പറഞ്ഞു . ഇരുവിഭാഗങ്ങളിലെയും ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കുന്ന രീതിയിലാണ് സർക്കാർ പ്രവർത്തിച്ചതെന്ന് ജഡ്ജിമാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തമിഴ്‌നാടിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായ വിധിയായിട്ടാണ് ഇതിനെ കണക്കാക്കുന്നതെന്നും “ ഹിന്ദു മുന്നണി സംഘടനയുടെ സംസ്ഥാന നേതാവ് രാജേഷ് പറയുന്നു.