• Wed. Mar 26th, 2025

24×7 Live News

Apdin News

ഇനിയും മുന്നോട്ട് പോയാൽ പണി കിട്ടുമെന്ന് ഉറപ്പ് ; വിഘടനവാദം അവസാനിപ്പിക്കുന്നുവെന്ന് ഹുറിയത്ത് സംഘടനകൾ

Byadmin

Mar 25, 2025


ന്യൂഡൽഹി ; മോദി സർക്കാരിന് കീഴിൽ ഭീകരവാദവും, വിഘടനവാദവും മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് തിരിച്ചറിഞ്ഞ് കശ്മീരിലെ വിഘടനവാദി നേതാക്കൾ . ഹുറിയത്ത് കോൺഫറൻസുമായി ബന്ധപ്പെട്ട രണ്ട് സംഘടനകളായ ജെ.കെ. പീപ്പിൾസ് മൂവ്‌മെന്റും ഡെമോക്രാറ്റിക് പൊളിറ്റിക്കൽ മൂവ്‌മെന്റുമാണ് വിഘടനവാദം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത് .

1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം മിർവൈസ് ഉമർ ഫാറൂഖ് നേതൃത്വം നൽകുന്ന അവാമി ആക്ഷൻ കമ്മിറ്റി (എസിസി), മസ്രൂർ അബ്ബാസ് അൻസാരി നേതൃത്വം നൽകുന്ന ജമ്മു കശ്മീർ ഇത്തിഹാദുൽ മുസ്ലിമീൻ (ജെകെഐഎം) എന്നിവയെ അഞ്ച് വർഷത്തേക്ക് നിരോധിത സംഘടനകളായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവവികാസം.

പ്രഖ്യാപനത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്വാഗതം ചെയ്തു . “കശ്മീരിലെ വിഘടനവാദം ചരിത്രമാണ്. മോദി സർക്കാരിന്റെ സംയോജന നയങ്ങൾ ജമ്മു കശ്മീരിലെ വിഘടനവാദം അവസാനിപ്പിച്ചു. ഹുറിയവുമായി ബന്ധപ്പെട്ട രണ്ട് സംഘടനകൾ വിഘടനവാദവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള ഈ നടപടിയെ ഞാൻ സ്വാഗതം ചെയ്യുന്നു, കൂടാതെ അത്തരം എല്ലാ ഗ്രൂപ്പുകളും മുന്നോട്ട് വന്ന് വിഘടനവാദം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു. വികസിതവും സമാധാനപരവും സംയോജിതവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നത്തിന് ഇത് ഒരു വലിയ വിജയമാണ്” എന്ന് അമിത് ഷാ ചൊവ്വാഴ്ച ട്വിറ്ററിൽ കുറിച്ചു.



By admin