• Fri. Aug 8th, 2025

24×7 Live News

Apdin News

ഇനിയും വിലകുറച്ച് തരാം; യുഎസ് തീരുവ ഭീഷണിക്കിടെ ക്രൂഡോയില്‍ വാഗ്ദാനവുമായി റഷ്യ

Byadmin

Aug 8, 2025



ന്യൂഡല്‍ഹി : ഇന്ത്യയ്‌ക്ക് കുറഞ്ഞ വിലയ്‌ക്ക് ക്രൂഡ് ഓയില്‍ നൽകാമെന്ന് റഷ്യ . യുറാല്‍സിന്റെ (ഒപെക് പ്ലസ് രാജ്യങ്ങളിൽനിന്നുള്ള എണ്ണ) വിലയേക്കാള്‍ റഷ്യയുടെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് അഞ്ച് ഡോളര്‍ കുറവാണെന്നാണ് കെപ്ലര്‍ പറയുന്നത്. അമേരിക്കയുമായുള്ള അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വില ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

റഷ്യയില്‍ നിന്നുള്ള ക്രൂഡോയിലിന് പകരം മറ്റ് മാര്‍ഗങ്ങള്‍ തേടുകയെന്നത് ചെലവേറിയതാണെങ്കിലും സ്വകാര്യ കമ്പനികള്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിച്ചിട്ടുമുണ്ട്.യുക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യയുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കാന്‍ രാജ്യങ്ങളുടെ മേല്‍ യുഎസ് സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനെത്തുടര്‍ന്ന് ഇന്ത്യയ്‌ക്ക് 50 ശതമാനം പകരച്ചുങ്കം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതേച്ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

By admin