• Wed. Apr 16th, 2025

24×7 Live News

Apdin News

ഇനി അളവു തെറ്റിക്കരുത്! തുന്നിയ ഷര്‍ട്ടിന്‌റെ അളവു തെറ്റിച്ചതിന് തയ്യല്‍ക്കാരന്‍ 12,350 രൂപ നഷ്ടപരിഹാരം നല്‍കണം

Byadmin

Apr 15, 2025


കൊച്ചി : ഷര്‍ട്ട് തുന്നി നല്‍കിയതില്‍ അപാകതയുടെ പേരില്‍ ടെയ്‌ലറിങ് സ്ഥാപനം ഉപഭോക്താവിന് 12,350 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. തൃക്കാക്കര സ്വദേശിയായ തോമസ് ജിമ്മി, കൊച്ചിയിലെ സ്ഥാപനത്തിനെതിരെ നല്‍കിയ പരാതിയിലാണ് ഉത്തരവ്.
സ്റ്റിച്ച് ചെയ്ത് ലഭിച്ച ഷര്‍ട്ടിന്റെ അളവുകള്‍ തെറ്റിപ്പോയതിനാല്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്ന് പരാതിക്കാരന്‍ കമ്മീഷനെ ബോധിപ്പിച്ചു. ഷര്‍ട്ട് ശരിയാക്കി നല്‍കണമെന്നാവശ്യപ്പെട്ട് 2024 ജനുവരിയില്‍ ബന്ധപ്പെട്ടെങ്കിലും സ്ഥാപനം നടപടിയും സ്വീകരിച്ചില്ല. പിന്നീട് അയച്ച നോട്ടീസിനും മറുപടി ലഭിച്ചില്ല. ഇതേത്തുടര്‍ന്ന്, താന്‍ അനുഭവിച്ച മന: ക്ലേശത്തിനും സാമ്പത്തിക നഷ്ടങ്ങള്‍ക്കും പരിഹാരം ആവശ്യപ്പെട്ടാണ് പരാതിക്കാരന്‍ കമ്മീഷനെ സമീപിച്ചത്.
വാഗ്ദാനം ചെയ്തതുപോലെ സേവനം നല്‍കുന്നതില്‍ സ്ഥാപനം വീഴ്ച വരുത്തിയതായി ഡിബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് വിലയിരുത്തി.
ഷര്‍ട്ടിന്റെ തയ്യല്‍ ചാര്‍ജായി നല്‍കിയ 550 രൂപയും തുണിയുടെ വിലയായ 1,800 രൂപയും
മന: കേശത്തിന് നഷ്ടപരിഹാരമായി 5,000 രൂപയും കോടതി ചെലവായി 5,000 രൂപയും ഉള്‍പ്പെടെ 12,350 രൂപ, 45 ദിവസത്തിനകം പരാതിക്കാരന് നല്‍കാന്‍ കമ്മിഷന്‍ ഉത്തരവ് നല്‍കി.



By admin