ചെന്നൈ: 41 പേരുടെ മരണത്തിനിടയാക്കിയ തമിഴ്നാട് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ സി.ബി.ഐയെ ചുമതലപ്പെടുത്തിയ സുപ്രീം കോടതി ഉത്തരവിനെ നടനും ടിവികെ നേതാവുമായ വിജയ് സ്വാഗതം ചെയ്തു. ‘നീതി വിജയിക്കുമെന്ന്’ പ്രതീക്ഷിക്കുന്നതായി അദ്‌ദേഹം പറഞ്ഞു.
മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അജയ് റസ്‌തോഗിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി സിബിഐ അന്വേഷണം മേല്‍നോട്ടം വഹിക്കാനും സിബിഐ പ്രതിമാസ പുരോഗതി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തിനെതിരെ ടിവികെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.