• Sun. Mar 16th, 2025

24×7 Live News

Apdin News

ഇനി മൊബൈല്‍ ആപ്പിലൂടെയും പി എം ഇന്റേണ്‍ഷിപ്പ് പദ്ധതി രജിസ്‌ട്രേഷന്‍ , ധനമന്ത്രി തിങ്കളാഴ്ച പുറത്തിറക്കും

Byadmin

Mar 15, 2025


ന്യൂദല്‍ഹി: മാര്‍ച്ച് 31 വരെ അപേക്ഷകള്‍ സ്വീകരിക്കുന്ന പ്രധാനമന്ത്രി ഇന്റേണ്‍ഷിപ്പ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ എളുപ്പമാക്കുന്നതിനായുള്ള മൊബൈല്‍ ആപ്പ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തിങ്കളാഴ്ച പുറത്തിറക്കും. കമ്പ്യൂട്ടറിലൂടെയല്ലാതെ മൊബൈല്‍ ഫോണുകളിലൂടെ അപേക്ഷ സമര്‍പ്പിക്കാന്‍ ഇതു വഴി കഴിയും. ആപ്പ് ലോഞ്ചിനോടനുബന്ധിച്ച്, കൊല്‍ക്കത്തയില്‍ പദ്ധതിക്കായി ഒരു ഫെസിലിറ്റേഷന്‍ സെന്ററും സ്ഥാപിക്കും. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയവും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും സംയുക്തമായാണ് ഇതു നടപ്പാക്കുന്നത്. പദ്ധതിയെക്കുറിച്ചുള്ള അവബോധവും ഇടപെടലും വര്‍ദ്ധിപ്പിക്കുന്നതിനായി രാജ്യവ്യാപകമായി 70-ലധികം ഇന്‍ഫര്‍മേഷന്‍, എഡ്യൂക്കേഷന്‍, കമ്മ്യൂണിക്കേഷന്‍ (ഐഇസി) പരിപാടികള്‍ നടത്താന്‍ മന്ത്രാലയം തയ്യാറെടുക്കുകയാണ്.



By admin