• Thu. Apr 3rd, 2025

24×7 Live News

Apdin News

ഇനി രക്തസാക്ഷിയാകേണ്ടി വന്നാലും ടിപി 51 വീണ്ടും പ്രദർശിപ്പിക്കും ; ഉറച്ച തീരുമാനവുമായി മൊയ്തു താഴത്ത്

Byadmin

Apr 2, 2025



കൊച്ചി ; ടിപി 51 വീണ്ടും പ്രദർശിപ്പിക്കാനൊരുങ്ങി ചിത്രത്തിന്റെ സംവിധായകൻ മൊയ്തു താഴത്ത്. സിപിഎം ഭീഷണിയെ തുടർന്ന് പ്രദർശനം അവസാനിപ്പിച്ച ചിത്രമാണ് ടി പി 51 . എന്നാൽ ഇനി രക്തസാക്ഷിയാകേണ്ടി വന്നാലും സിനിമ റിറീലീസ് ചെയ്യുമെന്നും ഒടിടിയിൽ പ്രദർശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മൊയ്തു താഴത്ത് പറയുന്നു.

സിപിഎം അക്രമികള്‍ 51 തവണ വെട്ടി നിഷ്ഠുരമായി കൊല ചെയ്ത ടി.പി. ചന്ദ്രശേഖരന്റെ ജീവിതം പ്രമേയമായ ചിത്രത്തിന്റെ പ്രദര്‍ശനം സിപിഎമ്മുകാര്‍ തടസപ്പെടുത്തുകയും സംവിധായകനു നേരേ വധഭീഷണി ഉയര്‍ത്തുകയും ചെയ്തത് 2014ലാണ്.

സിനിമ പ്രദർശിപ്പിച്ചാൽ തിയേറ്റർ കത്തിക്കും എന്നതുൾപ്പെടെയുള്ള ഭീഷണി വന്നതോടെ ചിത്രം തിയേറ്റിൽ നിന്ന് പിൻവലിക്കുകയായിരുന്നു.കേരളത്തിലെ 69 ഓളം തിയറ്ററിൽ ആയിരുന്നു പ്രദർശനം നിശ്ചയിച്ചിരുന്നതെന്ന് മൊയ്തു താഴത്ത് പറഞ്ഞു.

എന്നാൽ റിലീസിന്റെ തലേദിവസം അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ ഓഫീസിൽ നിന്നും ലിബർട്ടി ബഷിറീന്റെ ഓഫീസിലേക്ക് ഫോൺ കോൾ വന്നു. സിനിമ പ്രദർശിപ്പിച്ചാൽ തിയേറ്റർ ബോംബ് വച്ച് തകർക്കുമെന്നായിരുന്നു കോളിന്റെ ഉള്ളടക്കം. തുടർന്ന് സിനിമ പ്രദർശനം മുടങ്ങി. ഭീഷണിയെ തുടര്‍ന്ന് താമസിച്ചിരുന്ന കണ്ണൂര്‍ താണയിലെ ഫഌറ്റില്‍ നിന്ന് ഇറക്കിവിട്ടു. ഇന്നത്തെ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഈ നടപടി.

By admin