• Fri. Jan 30th, 2026

24×7 Live News

Apdin News

ഇനി സുനേത്ര പവാറിനെ പിന്‍ഗാമിയാക്കാന്‍ എന്‍സിപി, ഉപതെരഞ്ഞെടുപ്പില്‍ സുനേത്രയെ മത്സരിപ്പിയ്‌ക്കും

Byadmin

Jan 30, 2026



മുംബൈ: അജിത് പവാറിന്റെ മരണ ശേഷം സുനേത്ര പവാറിനെ പിന്‍ഗാമിയാക്കാന്‍ എന്‍സിപി. പിന്നീട് വരുന്ന ഉപതെരഞ്ഞെടുപ്പില്‍ അജിത് പവാര്‍ മത്സരിച്ച് നിയമസഭയിലേക്ക് എത്തിയ ബാരാമതി മണ്ഡലത്തില്‍ നിന്നും മത്സരിച്ചേയ്‌ക്കും. എന്‍സിപിയുടെ സീനിയര്‍ ലീഡര്‍ നര്‍ഹരി സിര്‍വാള്‍ ആണ് സുനേത്ര പവാര്‍ നേതാവായിവരണമെന്നാണ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതെന്ന് പ്രഖ്യാപിച്ചത്.

ഫഡ്നാവിസിന്റെയും ഏക്നാഥ് ഷിന്‍ഡേയുടെയും അടുത്ത ചങ്ങാതിയായിരുന്നു അജിത് പവാര്‍. 2019ല്‍ ഫഡ്നാവിസും അജിത് പവാറും ചേര്‍ന്ന് മന്ത്രിസഭ രൂപീകരിക്കാനായി പുലര്‍ച്ചെ സത്യപ്രതിജ്ഞ ചെയ്തെങ്കിലും ആ ശ്രമം പരാജയപ്പെട്ടിരുന്നു. പിന്നീടാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായത്. എങ്കിലും ഫഡ്നാവിസിന് അന്ന് നടത്തിയ ആ ശ്രമത്തില്‍ തെല്ലും കുറ്റബോധമില്ല. കാരണം ആ ചങ്ങാതിയെ അത്രമേല്‍ വിശ്വാസമായിരുന്നു ഫഡ്നാവിസിന്. പിന്നീട് 2024ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹായുതി വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചു. ആ ചങ്ങാതിമാര്‍ പകരം വീട്ടിയെന്ന് മാത്രമല്ല, കൈകോര്‍ത്ത് അവര്‍ മന്ത്രിസഭ രൂപീകരിച്ചു. അന്ന് ഫഡ്നാവിസ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത് അജിത് പവാര്‍ തന്നെയാണ്. ഏക് നാഥ് ഷിന്‍ഡേ പോലും ഉപമുഖ്യമന്ത്രിസ്ഥാനത്തില്‍ തൃപ്തനായി മുഖ്യമന്ത്രിക്കസേര ഫഡ്നാവിസിന് ഒഴിഞ്ഞുകൊടുത്തു.

പിന്നീട് ഇത്ര ദൂരം ആ മൂന്ന് പേരും കല്ലുകടിയില്ലാതെ യാത്ര ചെയ്തു. മാധ്യമങ്ങള്‍ ഇവര്‍ തമ്മിലുള്ള ഉള്‍പ്പോരിന്റെ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഇവരുടെ സൗഹൃദം ഉലഞ്ഞില്ല. ഇപ്പോള്‍ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറില്‍ നിന്നും അതേ വിശ്വാസ്യതയാണ് ഫഡ്നാവിസ് പ്രതീക്ഷിക്കുന്നത്. കാരണം അജിത് പവാര്‍ എന്‍സിപിയിലെ എംഎല്‍എമാര്‍ മറുകണ്ടം ചാടിയാല്‍ അത് പുതിയ തലവേദനകള്‍ സൃഷ്ടിക്കും. അത് ഒഴിവാക്കാനാണ് അജിത് പവാറിന്റെ പിന്‍ഗാമിയായി സുനേത്രയെ എത്തിക്കാന്‍ ബിജെപിയും ഏക് നാഥ് ഷിന്‍ഡേയും ആഗ്രഹിയ്‌ക്കുന്നത്. മഹായുതി സര്‍ക്കാരിന്റെ രക്തത്തിന് വേണ്ടി ദാഹിക്കുകയാണ് ഉദ്ധവ് താക്കറെയും ശരത് പവാറും.

By admin