റസാഖ് ഒരുമനയൂർ
ഫുജൈറ: പ്രമുഖ സ്വകാര്യ എയര്‍ലൈനായ ഇന്‍ഡിഗോ ഫുജൈറ-കണ്ണൂര്‍ സര്‍വ്വീസ് ആരംഭിച്ചു. കണ്ണൂരിനുപുറമെ മുംബൈ സര്‍വ്വീസിനും ഇന്നലെ തുടക്കം കുറിച്ചു. കണ്ണൂരിലേക്കും മുംബൈയിലേക്കും ദിവസേന നേരിട്ടുള്ള സര്‍വ്വീസുകളാണ് ഉണ്ടായിരിക്കുക. ഫുജൈറയിലെത്തിയ പ്രഥമ വിമാനത്തെ വാട്ടര്‍ സല്യൂട്ട് ചെയ്തു സ്വീകരിച്ചു.
ഫുജൈറക്കും ഇന്ത്യന്‍ നഗരങ്ങള്‍ക്കുമിടയിലുള്ള വ്യോമഗ താഗതം വര്‍ധി പ്പിക്കുന്നതിന് പുതിയ സര്‍വ്വീസുകള്‍ വഴിയൊരുക്കുമെന്ന് ഫുജൈറ അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. യുഎഇയും ഇന്ത്യയും തമ്മിലുള്ള ടൂറിസവും സാമ്പത്തികവുമായ ബന്ധങ്ങളും ഇ തിലൂടെ കൂടുതല്‍ ശക്തിപ്പെടും.
ഫുജൈറയില്‍നിന്ന് ഇന്ത്യയിലേക്കുള്ള പുതിയ സര്‍വ്വീസുകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ ഊഷ്മളത പകരുമെന്ന് മുഹമ്മദ് അബ്ദുല്ല അല്‍ സലാമി വ്യക്തമാക്കി.
കേവലം പുതിയ വ്യോമപാതയുടെ ഉദ്ഘാടനം മാത്രമല്ല, മറിച്ചു നമ്മുടെ രണ്ട് സൗഹൃദ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണ ത്തിന്റെയും സംയോജനത്തിന്റെയും തന്ത്രപരമായ ചക്രവാളങ്ങളുടെ തുടക്കമാണിത്. ഫുജൈറയുടെ മ നോഹരമായ പ്രകൃതി, പുരാതന ചരിത്രം, സമ്പന്നമായ സംസ്‌കാരം എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു. പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന് ഒരു പ്രധാന കവാടമായി വര്‍ത്തിക്കുകയും ടൂറിസം, വ്യാപാരം, സാംസ്‌കാരിക വിനിമയം എന്നിവ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് മുഹമ്മദ് അബ്ദുല്ല അല്‍സലാമി പറഞ്ഞു.
പുതിയ സര്‍വ്വീസ് വ്യാപാരം, നിക്ഷേപം, സാംസ്‌കാരിക വിനിമയം എന്നീ മേഖലകളില്‍ നിരവ ധി അവസരങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ഫുജൈറ അന്താരാഷ്ട്രവിമാനത്താവള ഡയറക്ടര്‍ ജനറല്‍ ക്യാ പ്റ്റന്‍ ഇസ്മായില്‍ മുഹമ്മദ് അല്‍ ബലൂഷി വ്യക്തമാക്കി. ഈ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നു. ഫുജൈ റ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തന നിലവാരത്തിലും സന്നദ്ധതയിലും ഇന്‍ഡിഗോക്കുള്ള ആത്മവിശ്വാസമാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫുജൈറയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇപ്പോള്‍ നെറ്റ്വര്‍ക്ക് വഴി പ്രധാന ഏഷ്യന്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എളുപ്പത്തില്‍ എത്തി ച്ചേരാനാകും. മാലിദ്വീപ്, ബാങ്കോക്ക്, ജക്കാര്‍ത്ത, സിംഗപ്പൂര്‍, ധാക്ക, കൊളംബോ, സീഷെല്‍സ്, കാഠ്മണ്ഡു തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്‍ഡിഗോയ്ക്ക് വിപുലമായ ശൃംഖലയുണ്ട്.
യാത്രക്കാരുടെ സൗകര്യം മാനിച്ചു ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളം എല്ലാ എമിറേറ്റുകളുമായും ബന്ധിപ്പിക്കുന്ന സൗജന്യ ഷട്ടില്‍ സേവനം ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യുഎഇയുടെ കിഴക്കന്‍ തീരത്ത് തന്ത്രപരമായി വളരെ പ്രധാനപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് മികച്ചതും സൗകര്യപ്രദവുമായ ആധുനിക സൗകര്യങ്ങള്‍, സൗജന്യ പാര്‍ക്കിംഗ് എന്നിവയുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ക്യാപ്റ്റന്‍ ഇസ്മായില്‍ മുഹ മ്മദ് അല്‍ ബലൂഷി പറഞ്ഞു.
ഇതോടനുബന്ധിച്ചു വിഐപി ലോഞ്ചില്‍ ഒരുക്കിയ പരിപാടിയില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍, ഫുജൈറ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍, ഫുജൈറ അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടര്‍ ജനറല്‍ ക്യാപ്റ്റന്‍ ഇസ്മായില്‍ മുഹമ്മദ് അല്‍ബലൂഷി, മുഹമ്മദ് അബ്ദുല്ല അല്‍സലാമി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഇബ്രാഹിം അല്‍ഖല്ലാഫ്, ഇന്‍ഡിഗോ ഗ്ലോ ബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.