ഹൊബാര്‍ട്ട്: ഇന്ത്യക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തില്‍ ഓസ്‌ട്രേലിയ ശക്തമായ ടോട്ടലുമായി മുന്നേറി. ടിം ഡേവിഡിന്റെ പൊട്ടിത്തെറിയും മാര്‍ക്കസ് സ്റ്റോയിനിസിന്റെ മികച്ച ഇന്നിംഗ്‌സും ഓസീസിനെ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സിലേക്ക് ഉയര്‍ത്തി.
ടിം ഡേവിഡ് വെറും 45 പന്തില്‍ 74 റണ്‍സും സ്റ്റോയിനിസ് 38 പന്തില്‍ 64 റണ്‍സും നേടി. ഓപ്പണര്‍ മാത്യു ഷോര്‍ട്ട് 26 റണ്‍സ് സംഭാവന ചെയ്തു. ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റും വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റും നേടി.
മത്സരത്തിന് മുമ്പ് ടോസ് നേടി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ആദ്യം ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഹൊബാര്‍ട്ടില്‍ ഇറങ്ങിയത്. മലയാളി താരം സഞ്ജു സാംസണ്‍ ഇലവനില്‍ നിന്ന് പുറത്തായി.
സഞ്ജുവിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ ടീമിലെത്തി. കുല്‍ദീപ് യാദവിന് പകരം വാഷിങ്ടണ്‍ സുന്ദറും ഹര്‍ഷിത് റാണക്ക് പകരം അര്‍ഷ്ദീപ് സിംഗും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം നേടി.
ഓസ്‌ട്രേലിയയുടെ ബാറ്റിംഗ് ശക്തമായതോടെ ഇന്ത്യയ്ക്ക് കഠിനമായ ലക്ഷ്യമാണ് മുന്നിലുള്ളത്.