ന്യൂദല്‍ഹി:ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ കുറയ്‌ക്കുമെന്ന് തായ് വാന്‍. ഇന്ത്യയ്‌ക്കെതിരെ ഇറക്കുമതി തീരുവ കൂട്ടിയ അമേരിക്കയ്‌ക്കും ട്രംപിനും ഉള്ള വലിയ തിരിച്ചടിയാണിത്.
തായ് വാന്‍ – ആസിയാന്‍ സ്റ്റഡി സെന്‍റര്‍ ഡയറക്ടറായ ക്രിസ്റ്റി സു ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുമായി ഒരു സ്വതന്ത്ര വ്യാപാരക്കരാര്‍ ഉണ്ടാക്കാന്‍ തായ് വാന്‍ ഏറെ ആഗ്രഹിക്കുന്നതായും ക്രിസ്റ്റി സൂ പറഞ്ഞു.
“പത്ത് വര്‍ഷം മുന്‍പേ ഇന്ത്യയുമായി സ്വതന്ത്രവ്യാപാരക്കരാര്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് തായ് വാന്‍ പഠനം തുടങ്ങിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷികോല്‍പന്നങ്ങള്‍ കുറഞ്ഞ താരിഫില്‍ തായ് വാന്‍ ഇറക്കുമതി ചെയ്യാന്‍ തയ്യാറാണ്. ഒരു സ്വതന്ത്രവ്യാപാരക്കരാറുണ്ടാക്കി അതിന് കീഴില്‍ ഇക്കാര്യം നടപ്പിലാക്കാം. “- ക്രിസ്റ്റി സു പറഞ്ഞു. ഇന്ത്യയുടെ കാര്‍ഷിക മേഖലയിലേക്കും പാലുല്‍പന്ന മേഖലയിലേക്കും തള്ളിക്കയറി വരാന്‍ അമേരിക്ക ആഗ്രഹം പ്രകടിപ്പിക്കുമ്പോള്‍ തായ് വാന്റെ ഈ വാഗ്ദാനം ഇന്ത്യയ്‌ക്ക് ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു.
അതേ സമയം ചൈനയുമായി എല്ലാ ബന്ധവും ഇല്ലാതാക്കാനാണ് തായ് വാനിലെ കമ്പനികള്‍ ആഗ്രഹിക്കുന്നതെന്നും ക്രിസ്റ്റി സു പറയുന്നു.
നേരത്തെ ചൈന ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന മരുന്നുല്‍പന്നങ്ങള്‍ക്ക് പൂജ്യം ഇറക്കുമതി തീരുവ പ്രഖ്യാപിച്ചിരുന്നു. ഇത് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മരുന്നിന് 100 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ച ട്രംപിനുള്ള തിരിച്ചടിയായിരുന്നു.