
മുംബൈ: ഇന്ത്യന്‍ ജനാധിപത്യത്തിന്‌റെ വിശ്വാസ്യത തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധി ബാഹ്യശക്തികളുമായി സഖ്യമുണ്ടാക്കിയതായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങള്‍ക്കെതിരായ കരുനീക്കങ്ങള്‍ ഏറെ നാളായി രാഹുല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു തട്ടിപ്പ് നടന്നുവെന്ന രാഹുല്‍ഗാന്ധിയുടെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു ദേവേന്ദ്ര ഫഡ്നാവിസ് . രാഹുലിന്‌റെ ‘ഹൈഡ്രജന്‍ ബോംബ്’ ബാലിശമെന്ന് ഫഡ്നാവിസ് വിശേഷിപ്പിച്ചു. ചീറ്റിപ്പോയ പടക്കങ്ങളാണവ. ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളെയും ഇന്ത്യന്‍ ഭരണഘടനയുടെ വിശ്വാസ്യതയെയും അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.