കോഴിക്കോട്:ഇന്ത്യന്‍ ട്രൂത്തിന്റെ ഇരുപത്തി അഞ്ചാം വാര്‍ഷികത്തിനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പത്ര, ദൃശ്യ മാധ്യമ പുരസ്‌കാരങ്ങളും ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. മികച്ച കായിക റിപ്പോര്‍ട്ടര്‍ അവാര്‍ഡ് ചന്ദ്രിക പത്രാധിപരും രാജ്യാന്തര കായിക മാധ്യമ പ്രവര്‍ത്തകനുമായ കമാല്‍ വരദൂരിന്. കായിക മേഖലയിലെ കുതിപ്പിന് കരുത്ത് നല്‍കാന്‍ സഹായിക്കുന്ന വിവിധ വാര്‍ത്തകളും നിരീക്ഷണങ്ങളും പരിഗണിച്ചാണ് പുരസ്‌ക്കാരം.
ഇന്ത്യന്‍ ട്രൂത്ത് എഡിറ്റോറിയല്‍ ബോര്‍ഡും, മാധ്യമ പ്രവര്‍ത്തകന്‍ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, അധ്യാപികയും എഴുത്തുകാരിയുമായ ഡോ.ശ്രീകല മുല്ലശ്ശേരി എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. 10,000 രൂപയും പ്രശംസാപത്രവും, ഫലകവും ഉള്‍പ്പെടുന്ന പുരസ്‌കാരം ഈമാസം പന്ത്രണ്ടിന് കോഴിക്കോട് ഹോട്ടല്‍ മലബാര്‍ പാലസില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് വിതരണം ചെയ്യും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി അധ്യക്ഷത വഹിക്കും. വനം വന്യജീവി വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍, മുന്‍ എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍, പിന്നണി ഗായകന്‍ എം ജി ശ്രീകുമാര്‍, എസ് കെ സജീഷ് സാമൂഹ്യ സംസ്‌കാരിക ബിസിനസ് മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് 3 മണി മുതല്‍ 8 മണി വരെയാണ് പരിപാടി. ഇന്ത്യന്‍ ട്രൂത്ത് മാനേജിംഗ് എഡിറ്റര്‍ ഇ.എം ബാബു, അസ്സന്‍കോയ മാസ്റ്റര്‍ മൂലാട്, രജനി രാജേഷ്, രാജേഷ് വെങ്ങിലാട്ട്, സി.ടി.അയമു എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.