
ചെന്നൈ: ഇന്ത്യന്‍ നാവിക സേനയ്‌ക്ക് കരുത്തുപകരാന്‍ മുങ്ങിക്കപ്പലുകളെ നേരിടാന്‍ കരുത്തുള്ള ഐഎന്‍എസ് അഞ്ജിദിപ് എത്തുന്നു. ഫെബ്രുവരി 27ന് ഈ കപ്പല്‍ കമ്മീഷന്‍ ചെയ്യും. കൊല്‍ക്കൊത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍റ് എഞ്ചിനിയേഴ്സ് എന്ന പൊതുമേഖലാ കപ്പല്‍ നിര്‍മ്മാണശാലയിലാണ് അഞ്ജിദിപ് നിര്‍മ്മിച്ചത്.
മുങ്ങിക്കപ്പലുകളെ തകര്‍ക്കുക എന്നതാണ് അഞ്ജദീപിന്റെ പ്രധാനലക്ഷ്യം. പ്രതിരോധ രംഗത്ത് കപ്പല്‍ നിര്‍മ്മാണത്തിലും ഇന്ത്യ സ്വയംപര്യാപ്തത നേടി എന്നതിന്റെ മറ്റൊരു തെളിവായിരിക്കുകയാണ് അഞ്ജി ദീപ്.
ഡോള്‍ഫിന്‍ ഹണ്ടര്‍ എന്നും ഇതിന് വിളിപ്പേരുണ്ട്. 77 മീറ്റര്‍ ആണ് നീളം. കടല്‍തീരപ്രദേശങ്ങളില്‍ പതിയിരിക്കുന്ന മുങ്ങിക്കപ്പലുകളെ കണ്ടെത്താന്‍ പ്രത്യേക സെന്‍സറും റഡാറും അടങ്ങിയ സംവിധാനം ഇതില്‍ ഉണ്ട്. മാത്രമല്ല, ഈ മുങ്ങിക്കപ്പലുകളെ തകര്‍ക്കാനുള്ള ആധുനിക മിസൈലുകളും ഇതിര്‍ ഉണ്ട്.
കര്‍ണ്ണാടകയിലെ കാര്‍വാറില്‍ ഉള്ള അഞ്ജിദ്വീപിന്റെ സ്മരണാര്‍ത്ഥമാണ് ഈ യുദ്ധക്കപ്പലിന് അതേ പേര് നല്‍കിയിരിക്കുന്നത്. നാവിക സേനാമേധാവിയായ അഡ്മിറല്‍ ദിനേശ് കെ ത്രിപാഠിയാണ് കപ്പല്‍ ഫെബ്രുവരി 27ന് ചെന്നൈയില്‍ കമ്മീഷന്‍ ചെയ്യുക. തീരദേശത്തെ സുരക്ഷിതമാക്കുക എന്നതാണ് അഞ്ജിദീപിന്റെ ദൗത്യം.