• Sun. Oct 26th, 2025

24×7 Live News

Apdin News

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.6 ശതമാനം എന്ന നിരക്കില്‍ കുതിയ്‌ക്കും; ചൈനയെ വെട്ടി ഇന്ത്യ മുന്നേറുമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട്; ട്രംപിന് തൊടാനാവില്ല

Byadmin

Oct 25, 2025



ന്യൂദല്‍ഹി: 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.6% ആയിരിക്കുമെന്ന് ഐഎംഎഫ് (അന്താരാഷ്‌ട്ര നാണ്യ നിധി) റിപ്പോര്‍ട്ട്. ചൈനയുടെ പ്രതീക്ഷിക്കുന്ന വളര്‍ച്ച നിരക്ക് വെറും 4.8 ശതമാനമായി തുടരുമ്പോഴും ഇന്ത്യയുടെ വളര്‍ച്ച 6.6 ആയി നിലനില്‍ക്കുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ട് പറയുന്നു.

ട്രംപ് വ്യാപാരയുദ്ധത്തിലൂടെ ഇന്ത്യയ്‌ക്കെതിരെ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയാലും ഇന്ത്യയെ തൊടാനാവില്ലെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു. യുഎസ് ചുമത്തിയ പ്രതികാരത്തീരുവയുടെ ആഘാതങ്ങളെ മറികടക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയുമെന്ന് ഐഎംഎഫ് വിലയിരുത്തുന്നു.

ശക്തമായ ആഭ്യന്തര ഉപഭോഗം, ഉത്പാദന രംഗത്തെ കുതിപ്പ്, സേവനമേഖലയിലെ പുരോഗതി എന്നിവയാണ് ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിന് കാരണം. അതേ സമയം 2026-ലെ ഇന്ത്യയുടെ വളര്‍ച്ച അല്‍പം കുറഞ്ഞ് 6.2 ശതമാനമായി മാറും. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ കണ്ട കുതിപ്പ് അതേ വേഗതയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞേക്കില്ലെന്ന സൂചനയാണ് ഇതിന് പിന്നില്‍.

ആഗോള മാന്ദ്യത്തില്‍ ലോകത്തിന്റെ വളര്‍ച്ച മുരടിക്കുമ്പോഴും അത് ഇന്ത്യയെ ബാധിക്കില്ല. 2025-ല്‍ ആഗോള ജിഡിപി വളര്‍ച്ച 3.2% ആയും 2026-ല്‍ 3.1% ആയും കുറയുമെന്നുമാണ് ഐഎംഎഫ് പ്രവചനം. വികസിത രാജ്യങ്ങളുടെ ശരാശരി വളര്‍ച്ച 1.6% മാത്രമായിരിക്കും. സ്പെയിന്‍ (2.9%), യുഎസ് (1.9%) എന്നിവ നേരിയ വളര്‍ച്ച നേടും. ജപ്പാന്‍ (1.1%), കാനഡ (1.2%) എന്നിവിടങ്ങളില്‍ വളര്‍ച്ച മന്ദഗതിയിലാകും.

ട്രംപിന്റെ കളികള്‍ ഇന്ത്യയുടെ മേല്‍ ഏശില്ല

യുഎസ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയത് വലിയ ഇടിവുണ്ടാക്കുമെന്ന ഭയം നിലനിന്നിരുന്നു. എന്നാല്‍, ഐഎംഎഫ് പറയുന്നത് പ്രകാരം അതിന്റെ യഥാര്‍ഥ ആഘാതം പരിമിതമായിരിക്കും എന്നാണ്. ശക്തമായ ആഭ്യന്തര ഡിമാന്‍ഡും, ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങളും, സ്വകാര്യ നിക്ഷേപത്തിലുണ്ടായ വര്‍ദ്ധനയും ഈ ആഘാതത്തെ മറികടക്കാന്‍ ഇന്ത്യയെ സഹായിച്ചിട്ടുണ്ടെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട് പറയുന്നു.

By admin