• Mon. May 12th, 2025

24×7 Live News

Apdin News

ഇന്ത്യന്‍ സേന മുസ്ലിം പള്ളികള്‍ അക്രമിച്ചെന്ന വാര്‍ത്ത വ്യാജം; പാകിസ്താന്റെ വ്യാജ പ്രചാരണങ്ങള്‍ തള്ളി പ്രതിരോധ മന്ത്രാലയം – Chandrika Daily

Byadmin

May 11, 2025


പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇന്ത്യ. വിദേശകാര്യസെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. രാത്രി പതിനൊന്ന് മണിയോടെയാണ് വാര്‍ത്താസമ്മേളനം വിളിച്ച് ഇക്കാര്യം വ്യക്തമാക്കിയത്.

വിഷയത്തില്‍, പാകിസ്താനോട് വിശദീകരണം തേടും. ആക്രമണം പൂര്‍ണ്ണ തോതില്‍ ചെറുക്കുമെന്നും ശക്തമായ തിരിച്ചടി നല്‍കാന്‍ സേനകള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും വിക്രം മിസ്രി വ്യക്തമാക്കി.

ഇന്ത്യ-പാകസ്താന്‍ വെടിനിര്‍ത്തലിന് പിന്നാലെ ശ്രീനഗറില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല് വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തലിന് എന്ത് സംഭവിച്ചുവെന്ന് ഉമര്‍ അബ്ദുല്ല ചോദിച്ചു.സംഭവത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു.

ഇന്ന് വൈകുന്നേരം 5 ന് ആയിരുന്നു ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചത്. ഇരു രാജ്യങ്ങളും നേരിട്ടാണ് വെടി നിര്‍ത്തല്‍ തീരുമാനിച്ചതെന്നും മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് പ്രകോപനം.



By admin