• Sat. Jan 11th, 2025

24×7 Live News

Apdin News

ഇന്ത്യയിലെ ചാണകത്തിന്റെ ഗുണമറിഞ്ഞ് ഗള്‍ഫ് രാജ്യങ്ങള്‍; കുവൈറ്റ് മാത്രം ഇറക്കുമതി ചെയ്തത് 192 മെട്രിക് ടണ്‍ ചാണകം

Byadmin

Jan 11, 2025



ന്യൂദല്‍ഹി: ഇന്ത്യന്‍ ചാണകത്തെ ഇന്ത്യയിലെ പ്രതിപക്ഷപാര്‍ട്ടികളും ഇടതുപക്ഷവും പരിഹസിക്കാറുണ്ടെങ്കിലും ഗള്‍ഫ് രാഷ്‌ട്രങ്ങള്‍ ചാണകത്തിന് നല്‍കുന്നത് പവന്‍വില. കുവൈത്ത് മാത്രം ഈയിടെ ഇറക്കുമതി ചെയ്തത് 192 മെട്രിക് ടണ്‍ ചാണകം. മറ്റ് ഗള്‍ഫ് രാഷ്‌ട്രങ്ങളും ഏതാണ് ഇതേ അളവില്‍ ചാണകം ഇറക്കുമതി ചെയ്യുന്നു.

എണ്ണക്കയറ്റുമതി മാത്രമായിരുന്നു ഇതുവരെ ഗള്‍ഫ് രാജ്യങ്ങളുടെ പ്രധാനവരുമാനമെങ്കിലും മറ്റ് വരുമാനമാര്‍ഗ്ഗങ്ങളും ഗള്‍ഫ് രാഷ്‌ട്രങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. അവര്‍ വരുമാനമുണ്ടാക്കാനായി കണ്ടുവെച്ച ഒരു പ്രധാനമാര്‍ഗ്ഗം കൃഷിയാണ്. ഈന്തപ്പനകൃഷിയാണ് ഇവരുടെ പ്രധാനകൃഷി. ഈന്തപ്പന വിളവ് കൂട്ടാന്‍ ഏറ്റവും നല്ല വളം ചാണകമാണെന്ന് ഗള്‍ഫ് രാഷ്‌ട്രങ്ങള്‍ കരുതുന്നു. മാത്രമല്ല ജൈവവളത്തില്‍ വിളയുന്ന ഈന്തപ്പഴത്തിന് കൂടുതല്‍ രുചിയും വലിപ്പവും ഉണ്ടാകുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

കിലോയ്‌ക്ക് 30 മുതല്‍ 50 രൂപ വരെയാണ് ഇന്ത്യ ചാണകം വില്‍ക്കുന്നത്. ഇന്ത്യയില്‍ ഏകദേശം 30 കോടി പശുക്കളുണ്ട്. ഇന്ത്യയിലെ ചാണകം കൂടുതല്‍ ഗുണനിലവാരമുള്ളതാണെന്നതും ഇന്ത്യന്‍ ചാണകത്തിന് വിദേശരാജ്യങ്ങളില്‍ ഡിമാന്‍റ് കൂട്ടുന്നു.

By admin