
തിരുവനന്തപുരം: ചുറ്റും നിൽക്കുന്ന സ്തുതി പാഠകരുടെ വാക്കുകൾ മാത്രം കേട്ടു പ്രവർത്തിച്ചാൽ ഇങ്ങനെ ഇരിക്കുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. കോൺഗ്രസ് ഇന്ന് കാണുന്ന നാശത്തിലേക്കു പോയത് നല്ല ഒരു നേതൃത്വം ഇല്ലാത്തതിന്റെ കുറവാണ്. ഇടയ്‌ക്ക് വല്ലപ്പോഴും പാർട്ടി പ്രവർത്തകരെ കാണാൻ സമയം കണ്ടെത്തിയിരുന്നു എങ്കിൽ പാർട്ടിക്ക് ഈ ഗതി വരില്ലായിരുന്നുവെന്നും പത്മജ കുറ്റപ്പെടുത്തി.
ബീഹാറിൽ കോൺഗ്രസിനേറ്റ തോൽവിയിൽ പ്രതികരിച്ച് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് ഈ വിമർശനം. ഒരു നേതാവ് ജനങ്ങളുടെ കൂടെ കടലിൽ ചാടുന്നത് കാണാൻ ഒക്കെ രസമുണ്ട്. അതു ഇടവേളകളിൽ മാത്രം. എനിക്ക് കോൺഗ്രസ് നേതാക്കന്മാരോട് ഒന്നേ പറയാനുള്ളു മോദിജിയെ ചീത്ത വിളിക്കുന്നത് നിർത്തി ജനങ്ങളുടെ പ്രശനങ്ങളെ പറ്റി പറയുക. വികസനത്തെ പറ്റി പറയുക എന്നും പത്മജ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്:
ഒരു കാലത്തു കോൺഗ്രസ് ഇത് പോലെ എല്ലാ സ്ഥലത്തും അധികാരത്തിൽ വന്നപ്പോൾ വോട്ടിങ് മെഷീനെ പറ്റിയോ വോട്ട് ചോരിയെ പറ്റിയോ ആരും പറഞ്ഞു കേട്ടില്ല. കോൺഗ്രസ് ഇന്ന് കാണുന്ന നാശത്തിലേക്കു പോയത് നല്ല ഒരു നേതൃത്വം ഇല്ലാത്തതിന്റെ കുറവാണു. ഒരു നേതാവ് ജനങ്ങളുടെ കൂടെ കടലിൽ ചാടുന്നത് കാണാൻ ഒക്കെ രസമുണ്ട് .അതു ഇടവേളകളിൽ മാത്രം. ഇടയ്‌ക്കു വല്ലപ്പോഴും പാർട്ടി പ്രവർത്തകരെ കാണാൻ സമയം കണ്ടെത്തിയിരുന്നു എങ്കിൽ പാർട്ടിക്ക് ഈ ഗതി വരില്ലായിരുന്നു .അല്ലാതെ ചുറ്റും നിൽക്കുന്ന സ്തുതി പാഠകരുടെ വാക്കുകൾ മാത്രം കേട്ടു പ്രവർത്തിച്ചാൽ ഇങ്ങിനെ ഇരിക്കും. ജയം അംഗീകരിക്കുന്നത് പോലെ തോൽവിയും അംഗീകരിക്കണം. കർണാടകയിലും തെലുങ്കനായിലും ഒരു രീതി ബാക്കിയുള്ള സ്ഥലത്തു തോൽക്കുമ്പോൾ വേറെ രീതി .ഇന്ത്യയിലെ ജനങ്ങൾ വിഡ്ഢികൾ ആണെന്ന് കരുതിയോ ? ഞാൻ ഇത് എഴുതിയതിനു എന്നെ കൂലിക്കു ചീത്ത വിളിക്കുന്ന പാവങ്ങളോട് എനിക്ക് സഹതാപം മാത്രമേ ഉള്ളു. എനിക്ക് കോൺഗ്രസ് നേതാക്കന്മാരോട് ഒന്നേ പറയാനുള്ളു മോദിജിയെ ചീത്ത വിളിക്കുന്നത് നിർത്തി ജനങ്ങളുടെ പ്രശനങ്ങളെ പറ്റി പറയുക. വികസനത്തെ പറ്റി പറയുക