• Tue. Jan 7th, 2025

24×7 Live News

Apdin News

ഇന്ത്യയിലെ സോറോസ് കുഞ്ഞുങ്ങളേ… നിങ്ങളുടെ യുഗം തീര്‍ന്നു; ജോര്‍ജ്ജ് സോറോസിന് അവാര്‍ഡ് നല്‍കിയതിന് ജോ ബൈഡനെ വിമര്‍ശിച്ച് ഇലോണ്‍ മസ്ക്

Byadmin

Jan 6, 2025


വാഷിംഗ്ടണ്‍: ഇതാ അമേരിക്കയില്‍ യുഗം മാറിയിരിക്കുന്നു എന്നതിന്റെ സൂചന കണ്ടു തുടങ്ങി. ജനവരി 20ന് ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കും മുന്‍പ് തന്നെ ജോര്‍ജ്ജ് സോറോസിനെ വിമര്‍ശിച്ച് ഇലോണ്‍ മസ്ക് രംഗത്തെത്തി. കഴിഞ്ഞ ദിവസം ജോ ബൈഡന്‍ സര്‍ക്കാര്‍ ശതകോടീശ്വരനും ഇന്ത്യയിലെ മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പരസ്യമായി തന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജോര്‍ജ്ജ് സോറോസിന് പ്രസിഡന്‍റിന്റെ ഫ്രീഡം മെഡല്‍ സമ്മാനിച്ചത് നീതിയുടെ അവഹേളനമാണെന്നായിരുന്നു ഇലോണ്‍ മസ്കിന്റെ പ്രതികരണം.

അധികാരമേല്‍ക്കാന്‍ പോകുന്ന ട്രംപ് സര്‍ക്കാരിന്റെ കാര്യക്ഷമാത വകുപ്പിലെ പ്രധാന ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കൂടിയാണ് ഇലോണ്‍ മസ്ക്. എക്സ് എന്ന ലോകത്തിലെ ഏറ്റവും വലിയ സമൂഹമാധ്യമ ശൃംഖലയുടെ ഉടമയും സ്പേസ് എക്സ് എന്ന ബഹിരാകാശകമ്പനിയുടെയും ടെസ് ല എന്ന ഇലക്ട്രിക് കാര്‍ കമ്പനിയുടെയും ഉടമ കൂടിയാണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോണ്‍ മസ്ക്. ‍‍‍

എന്തായാലും ഇന്ത്യയില്‍ ജോര്‍ജ്ജ് സോറോസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ ലക്ഷക്കണക്കിന് എന്‍ജിഒകള്‍ക്ക് കൂടിയുള്ള ശക്തമായ താക്കീത് തന്നെയാണ് ഇലോണ്‍ മസ്കിന്റെ ജോര്‍ജ്ജ് സോറോസിനെതിരായ ഈ പരസ്യവിമര്‍ശനം.

രാഹുലിന്റെ ഭാരത് ജോഡോ യാത്രയ്‌ക്ക് പിന്നിലും ജോര്‍ജ്ജ് സോറോസ് 

രാഹുല്‍ ഗാന്ധിയെ വീരനായകനായി അവതരിപ്പിക്കാന്‍ വേണ്ടി നടത്തിയ ഭാരത് ജോഡോ യാത്ര ആസൂത്രണം ചെയ്തത് തന്നെ ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ എന്ന സംഘടനയായിരുന്നു എന്നും പറയപ്പെടുന്നു. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ഇന്ത്യയിലെ മേധാവിയും ആഗോള വൈസ് പ്രസിഡന്‍റുമായി സലില്‍ ഷെട്ടി ഈ യാത്രയില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ഫോട്ടോകള്‍ ലഭ്യമാണ്.

മോദിയ്‌ക്കെതിരായ ജോര്‍ജ്ജ് സോറോസിന്റെ പ്രസംഗം
2023 ജനവരിയില്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്‍‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന ധനകാര്യസ്ഥാപനം അദാനിയ്‌ക്കെതിരെ ഒരു പിടി ആരോപണം ഉയര്‍ത്തി ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഓഹരിവില ഊതിപ്പെരുപ്പിച്ച് കാണിക്കുന്നു, അക്കൗണ്ടില്‍ കൃത്രിമം കാട്ടി ലാഭം പെരുപ്പിച്ച് കാണിക്കുന്നു, വിദേശത്തെ കടലാസ് കമ്പനികള്‍ വഴി ഇന്ത്യയിലേക്ക് പണം കടത്തുന്നു തുടങ്ങി ഒട്ടേറെ ഗുരുതരമായ ആരോപണങ്ങള്‍.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട ആരോപണങ്ങള്‍ക്ക് പിന്നാലെ ജോര്‍ജ്ജ് സോറോസ് മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ ഒരു പ്രസംഗം നടത്തിയിരുന്നു. അതില്‍ അദാനി അവരുടെ കമ്പനികളുടെ ഓഹരിവില യഥാര്‍ത്ഥ വിലയേക്കാള്‍ പെരുപ്പിച്ച് കാണിക്കുന്നുവെന്നും നരേന്ദ്രമോദി ജനാധിപത്യവാദിയല്ലെന്നും അദാനി പ്രശ്നത്തിലൂടെ വീണ്ടും ഇന്ത്യയില്‍ ജനാധിപത്യം സ്ഥാപിക്കാന്‍ കഴിയുമെന്നും ഇദ്ദേഹം പ്രസംഗിച്ചിരുന്നു.

ജോര്‍ജ്ജ് സോറോസും ഗാന്ധി കുടുംബവും തമ്മിലുള്ള ബന്ധം നെഹ്രുവിന്റെ കാലത്തേ തുടങ്ങിയിരുന്നു
ജോര്‍ജ്ജ് സോറോസും ഗാന്ധി കുടുംബവും തമ്മിലുള്ള ബന്ധം ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലം മുതല്‍ ആരംഭിച്ചതായി ആരോപണം ഉയരുന്നു. നെഹ്രുവിന്റെ കസിന്‍ ആണ് ബി.കെ. നെഹ്രു. കൃത്യമായി പറഞ്ഞാല്‍ നെഹ്രുവിന്റെ മൂത്ത ജ്യേഷ്ഠന്‍ പണ്ഡിറ്റ് നന്ദിലാല്‍ നെഹ്രു ബി.കെ. നെഹ്രുവിന്റെ അപ്പൂപ്പനാണ്. ബി.കെ.നെഹ്രു വിവാഹം കഴിച്ചത് ഹംഗറി സ്വദേശിനിയായ ഫോറി (ശരിയായ പേര് മഗ്ഡോള്‍ന ഫ്രീഡ്മാന്‍) എന്ന വിദേശവനിതയെ ആണ്. ഇവര്‍ വിളിക്കപ്പെട്ടിരുന്നത് ഫോറി നെഹ്രു എന്നാണ്. പിന്നീട് ഇവര്‍ ശോഭാ നെഹ്രു എന്ന് പേര് മാറ്റി. ഇവര്‍ അന്നേ ജോര്‍ജ്ജ് സോറോസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ജോര്‍ജ്ജ് സോറോസും ഹംഗറി സ്വദേശിയാണ്.

അദാനിയെ കുറ്റപ്പെടുത്തിയ ബ്രിയോണ്‍ പീസിന് ജോര്‍ജ്ജ് സോറോസുമായി ബന്ധം

യാതൊരു പ്രകോപനവുമില്ലാതെ പൊടുന്നനെ എന്തിനാണ് യുഎസ് അറ്റോര്‍ണി ബ്രിയോണ്‍ പീസ് അദാനിയ്‌ക്കെതിരെ കുറ്റം വിധിച്ചതെന്നത് എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. പിന്നീടാണ് അദാനിയ്‌ക്കെതിരെ കുറ്റവും ശിക്ഷയും വിധിച്ചതിന് പിന്നില്‍ വലിയ അജണ്ടയുണ്ടെന്ന് തെളിഞ്ഞത്. അറ്റോര്‍ണി ബ്രിയോണ്‍ പീസിന്റെ ജീവിത പങ്കാളി ജാക്വിലിന്‍ ജോണ്‍സ് പീസ് ഈക്വല്‍ ജസ്റ്റിസ് ഇനീഷ്യേറ്റീവ് എന്ന സ്ഥാപനത്തിന്റെ സീനിയര്‍ അറ്റോര്‍ണി ആണ്. ബ്രയാന്‍ സ്റ്റീവന്‍സണ്‍ എന്ന വ്യക്തിയാണ് ഈക്വല്‍ ജസ്റ്റിസ് ഇനീഷ്യേറ്റീവ് സ്ഥാപിച്ചത്. ഇദ്ദേഹം ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ യുഎസ് പ്രോഗ്രാംസില്‍ അംഗമാണ്. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ജോര്‍ജ്ജ് സോറോസിന്റെ ഉടമസ്ഥതയിലുള്ള ഒരു എന്‍ജിഒ ആണ്. ജോര്‍ജ്ജ് സോറോസ് ഇന്ത്യയില്‍ മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച വ്യക്തിയാണ്. അദാനിയെ വീഴ്‌ത്തുക വഴി മോദിയെ വീഴ്‌ത്തുക എന്നത് ജോര്‍ജ്ജ് സോറോസിന്റെ വിവിധ എന്‍ജിഒ സംഘടനകളുടെ ടൂള്‍കിറ്റാണ്.

 

 



By admin