• Sat. Jan 11th, 2025

24×7 Live News

Apdin News

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കുനേരേയുള്ള പീഡനം പെരുകുന്നെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം

Byadmin

Jan 11, 2025


രാജ്യത്ത് 2014 മുതലിങ്ങോട്ടുള്ള പത്തുവര്‍ഷത്തിനിടെ ക്രൈസ്തവര്‍ക്കുനേരേയുള്ള പീഡനങ്ങള്‍ വര്‍ധിച്ചതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം. ഇക്കാലയളവില്‍ 4356 അക്രമങ്ങളാണ് ക്രൈസ്തവര്‍ക്കെതിരേ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 2023-നെ അപേക്ഷിച്ച് 2024-ല്‍ 100 അക്രമസംഭവങ്ങള്‍ കൂടി. 2023-ല്‍ 734 ആയിരുന്നത് 2024-ല്‍ 834 ആയി വര്‍ധിച്ചു.

ക്രൈസ്തവദേവാലയങ്ങള്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്യുന്നത് ആവര്‍ത്തിക്കുന്നെന്നും മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യാനികളെ കള്ളക്കേസില്‍ കുടുക്കുന്നെന്നും ക്രൈസ്തവസംഘടനകള്‍ ആരോപിക്കുന്നു.

യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ മാത്രം 2020 നവംബര്‍മുതല്‍ 2024 ജൂലായ് 31 വരെ മതപരിവര്‍ത്തനം ആരോപിച്ച് 835-ലധികം കേസെടുത്തെങ്കിലും ഇതില്‍ നാലുസംഭവങ്ങളില്‍ മാത്രമാണ് അക്രമികള്‍ ശിക്ഷിക്കപ്പെട്ടത്. 2011-ലെ സെന്‍സസ് പ്രകാരം രാജ്യത്തെ ജനസംഖ്യയില്‍ 2.32 ശതമാനം മാത്രമാണ് ക്രൈസ്തവര്‍.

By admin