ന്യൂദല്‍ഹി:മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഡീപ് സ്റ്റേറ്റിന്റെ പല കലാപഅജണ്ടകളും 2016 മുതല്‍ ഇന്ത്യയില്‍ നടപ്പാക്കാന്‍ നോക്കിയെങ്കിലും മോദി സര്‍ക്കാര്‍ അതിനെയെല്ലാം തകര്‍ക്കുകയായിരുന്നു. ജാതിയകലാപം, കര്‍ഷകസമരം, വിദ്യാര്‍ത്ഥി കലാപം, തീവ്രവാദ ആക്രമണം എന്നിങ്ങനെ പല പല രൂപങ്ങളിലായിരുന്നു ഡീപ് സ്റ്റേറ്റ് എന്ന അമേരിക്കന്‍ സമാന്തര അധികാരസംവിധാനം ഇന്ത്യയില്‍ കലാപങ്ങള്‍ നടത്തിനോക്കിയത്. ഇതൊന്നും മോദി സര്‍ക്കാരിന് വീഴ്‌ത്താന്‍ പോയിട്ട് ഒരു പോറല്‍ ഏല്‍പിക്കാന്‍ കൂടി സാധിച്ചില്ല.
രോഹിത് വെമുലയെച്ചൊല്ലി കലാപം
രോഹിത് വെമുല എന്ന ദളിതനായ പിഎച്ച് ഡി വിദ്യാര്‍ത്ഥിയെ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റലില്‍ ദളിതനായതിനാല്‍ കയറ്റിയില്ല എന്നതിന്റെ പേരില്‍ ഒരു കുറിപ്പെഴുതി വെച്ച് രോഹിത് വെമുല ആത്മഹത്യ ചെയ്തു. ഇതോടെ കാമ്പസുകളെ മോദി സര്‍ക്കാരിനെതിരെയുള്ള കലാപമാക്കി മാറ്റാന്‍ ശ്രമം നടന്നു. അന്ന് ആ കലാപം ആളിക്കത്തിക്കാന്‍ കേരളത്തിലെ ഡിവൈഎഫ് ഐ നേതാക്കള്‍ വരെ ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ കലാപത്തിന് പോയി. അന്ന് കെ.കെ. രാഗേഷും മറ്റും മുദ്രാവാക്യം വിളിക്കുന്ന ചിത്രം പ്രസിദ്ധമായിരുന്നു. നരേന്ദ്രമോദി സര്‍ക്കാരിനെതിരായി വിദ്യാര്‍ത്ഥി കലാപവും ജാതി കലാപവും ഇളക്കിവിട്ടുള്ള ആദ്യ ടെസ്റ്റ് ഡോസായിരുന്നു ഇത്. പക്ഷെ ഇവരെ . പൊലീസ് അടിച്ചോടിച്ചു അതിനിടെ സര്‍ക്കാര്‍ അന്വഷണത്തില്‍ രോഹിത് വെമുലയുടെ ജാതി വ്യാജമാണെന്ന് കണ്ടെത്തി. .മാത്രമല്ല, രോഹില്‍ വെമുല ആത്മഹത്യ ചെയ്തത് വ്യക്തിപരമായ കാരണങ്ങളാലാണെന്ന് തെലുങ്കാന സര്‍ക്കാര്‍ കണ്ടെത്തുകയും ചെയ്തു.ഇതോടെ ഈ സമരം ആവിയായി.
അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊന്നതുമായി ബന്ധപ്പെട്ട് 2016ല്‍ ഒരു സമരം ദല്‍ഹിയില്‍ നടന്നു. കശ്മീര്‍ മാംഗേ ആസാദി, ഗോ ബാക്ക് ഇന്ത്യ എന്നീ മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി സമരം ചെയ്തു. ഈ സമരത്തില്‍ നിന്നും രണ്ട് നേതാക്കളെ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തു. അതാണ് കനയ്യ കുമാറും ഉമര്‍ ഖാലിദും. കനയ്യ കുമാര്‍ അന്ന് ആസാദി, ആസാദി എന്ന് പറഞ്ഞ് കൊട്ടിപ്പാടിയിരുന്നു. പിന്നീട് അതേ കനയ്യ കുമാര്‍ ആദ്യം സിപിഐയിലും പിന്നീട് കോണ്‍ഗ്രസിലും രാഷ്‌ട്രീയ ഭിക്ഷാംദേഹിയായി അലഞ്ഞു. കനയ്യ കുമാറിന് ബീഹാറില്‍ മത്സരിച്ച് കെട്ടിവെച്ച കാശു പോലും നഷ്ടമായി.
കത്വ കൂട്ടബലാത്സംഗക്കേസ്
കത്വയില്‍ എട്ട് വയസ്സുള്ള പെണ്‍കുട്ടി കൊല്ലപ്പെടുന്നു. മെഴുകുതിരി പ്രതിഷേധങ്ങള്‍ നടന്നു. 2018ല്‍.ആണ് ഇത് നടന്നത്. അവിടെ പ്രിയങ്കയും രാഹുലും ഓടിയെത്തി. കേരളത്തില്‍ വരെ ഇസ്ലാമിക സംഘടനകള്‍ കത്വ പെണ്‍കുട്ടിക്കായി കോടികള്‍ പിരിച്ചു. ഇതിന്റെ അനുരണനങ്ങല്‍ ദല്‍ഹിയില്‍ പാര്‍ലമെന്‍റ് മാര്‍ച്ചിലൂടെ ഉയര്‍ത്താന്‍ ശ്രമിച്ചു. പക്ഷെ അതും കെട്ടടങ്ങി.
പൗരത്വ ഭേദഗതി ബില്ലിനെതിരായ സമരം
2019ല്‍ പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കാന്‍ തുനിഞ്ഞപ്പോള്‍ അലിഗഡ് യൂണിവേഴ്സിറ്റി, ജെഎന്‍യു, ജാമിയ മിലിയ, ദല്‍ഹി യൂണിവേഴ്സിറ്റി എന്നിവയില്‍ സമരം നടന്നു. ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ സോളിഡാരിറ്റിയെല്ലാം സമരത്തിന് ഇറങ്ങിയത് ആ സമയത്താണ്.മഹാരാഷ്‌ട്രയില്‍ ചില ബോളിവുഡ് താരങ്ങള്‍ വരെ ഇതിനെതിരെ പ്രതികരിച്ച് പ്രശ്നം ആളിക്കത്തിക്കാന്‍ നോക്കി. അന്ന് പര്‍ദ്ദയിട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം വൈറലായിരുന്നു. പക്ഷെ ആ പെണ്‍കുട്ടി ഇന്നെവിടെ? പിന്നീട് എബിവിപിക്കാര്‍ വിദ്യാര്‍ത്ഥികളുടെ സമരത്തിനെതിരെ രംഗത്തിറങ്ങി. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. ഇവിടെ അര്‍ധസൈനികര്‍ വരെ ഇറങ്ങി. പക്ഷെ ആ പ്രക്ഷോഭവും കെട്ടടങ്ങി. അതിനെ ആളിക്കത്തിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതത്വത്തില്‍ പാര്‍ലമെന്‍റിലേക്ക് ഒരു മാര്‍ച്ച് നടന്നു. പാര്‍ലമെന്‍റിലേക്കുള്ള മാര്‍ച്ചാണ് ഭരണം അട്ടിമറിക്കാനുള്ള ഇവരുടെ ഒരു സ്ഥിരം അജണ്ട. അതും പൊളിഞ്ഞു.
ഒരു വര്‍ഷം നീണ്ട കര്‍ഷകസമരം
മോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച കാര്‍ഷിക ബില്ലിനെതിരെ 2020ല്‍ കര്‍ഷകപ്രക്ഷോഭം ഉണ്ടായി. ഒരു വര്‍ഷത്തോളമാണ് ഈ സമരം തുടര്‍ന്നത്. ദല്‍ഹിയില്‍ വാഹനഗതാഗതം ദിവസങ്ങളോളം സ്സംഭിച്ചു. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും ട്രാക്ടറുകളില്‍ സമരക്കാര്‍ എത്തി. കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി 2020 ജനവരി 26ന് ചെങ്കോട്ടയിലേക്ക് കടന്നുകയറുകയും ദീപ് സിധു എന്ന പഞ്ചാബി നടന്‍ ഇന്ത്യന്‍ പതാക താഴ്‌ത്തി ഖലിസ്ഥാന്‍ പതാക ഉയര്‍ത്തിയ സംഭവമുണ്ടായി. ട്രാക്ടറുകള്‍ ഓടിച്ചാണ് അന്ന് ദല്‍ഹിയിലേക്ക് പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ എത്തിയത്. ആ സമരവും പൊളിഞ്ഞു. അന്ന് പതാക ഉയര്‍ത്തിയ ദീപ് സിധു എന്ന നടന്‍ പിന്നീട് ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. അന്നും കേരളത്തില്‍ നിന്നും കുത്തിത്തിരിപ്പുണ്ടാക്കാന്‍ സിപിഎമ്മിന്റെ കെ.കെ. രാകേഷ് അടക്കം പോയി. ട്രാക്ടര്‍ ഓടിക്കുന്ന ചിത്രം കാണാമായിരുന്നു. പക്ഷെ ഈ സമരമെല്ലാം ആവിയായി.
ഹത്രാസും സിദ്ധിഖ് കാപ്പനും
പിന്നീടാണ് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ഒരു ബലാത്സംഗക്കേസ് ഉണ്ടായത്. അവിടെ ഒരു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് കൊല്ലപ്പെടുന്നു. പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെ അന്ന് അവിടെ പ്രശ്നം ആളിക്കത്തിക്കാനായി ഹത്രാസില്‍ എത്തി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചു. അന്നാണ് പ്രശ്നം ആളിക്കത്തിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സിദ്ധിഖ് കാപ്പന്‍ അവിടെ പോയത്. ആ സമരം കെട്ടടങ്ങി. സിദ്ധിഖ് കാപ്പന്‍ ഒരു സാദാരണ ജേണലിസ്റ്റിന്റെ മുഖം മൂടിയണിഞ്ഞാണ് പോയതെങ്കിലും അവിടെ കലാപമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്ന് പിന്നീട് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തി.
ഉന്നാവോയിലും ബലാത്സംഗക്കേസ്
പിന്നീട് ഉന്നാവോയിലും ഒരു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു. ഇവിടെയും രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഓടിയെത്തി. പ്രശ്നം ആളിക്കത്തിക്കാന്‍ നോക്കി. എന്നാല്‍ ബംഗാളിലും മറ്റു ചില സംസ്ഥാനങ്ങളിലും ഹിന്ദു പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാകുന്ന കേസുകളില്‍ രാഹുല്‍ ഗാനധിയും പ്രിയങ്ക ഗാന്ധിയും ഓടിച്ചെല്ലുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നതോടെ ഗാന്ധി കുടുംബത്തിന്റെ മുഖം മൂടി അഴിഞ്ഞുവീണു. എന്തായാലും ഉന്നാവോ പ്രശ്നം ആളിക്കത്തിക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ദല്‍ഹിയില്‍ പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തി. എല്ലാം അടിച്ചൊതുക്കി.
അഗ്നിവീര്‍ പദ്ധതിക്കെതിരായ പ്രക്ഷോഭം
2022ല്‍ സര്‍ക്കാര്‍ അഗ്നീവീര്‍ പദ്ധതി കൊണ്ടുവന്നു. നാല് വര്‍ഷത്തേക്ക് യുവാക്കളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന പരിപാടിയായിരുന്നു ഇത്. ഇതിനെതിരെ ബീഹാറിലും ബംഗാളിലും യുപിയിലും വലിയ കലാപമുണ്ടാക്കാന്‍ നോക്കിയിരുന്നു. അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത ചെറുപ്പക്കാരെ കളത്തിലിറക്കിയായിരുന്നു സമരം ആസൂത്രണം ചെയ്തത്. പക്ഷെ ഇതും അടിച്ചമര്‍ത്തി.
മണിപ്പൂര്‍ ഉയര്‍ത്തിക്കാട്ടി കത്തിക്കാന്‍ ശ്രമം
പിന്നെ മണിപ്പൂരിനെ കത്തിക്കാന്‍ മതപരിവര്‍ത്തന ലോബി ശ്രമം നടത്തി നോക്കി. കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷമായി ഇതിനെതിരെ മോദി സര്‍ക്കാര്‍ ശക്തമായി നടപടിയെടുത്തിരുന്നു. ഇപ്പോഴിതാ കോടികളുടെ വികസനവുമായി മോദി 2025 സെപ്തംബര്‍ 13ന് മണിപ്പൂരില്‍ എത്തി.
പഹല്‍ ഗാം ആക്രമണം
ഏറ്റവുമൊടുവില്‍ നടന്നതാണ് പഹല്‍ ഗാം ആക്രമണം. പാക് ഭീകരര്‍ പട്ടാപ്പകല്‍ ആണ് 26 ടൂറിസ്റ്റുകളെ വെടിവെച്ച് കൊന്നത്. ഇതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ഇറങ്ങി. അവര്‍ പ്രക്ഷോഭവും സമൂഹമാധ്യമങ്ങളില്‍ കാമ്പയിനും നടത്തി. പക്ഷെ മോദി അതിനെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ നേരിട്ടു. പാകിസ്ഥാനില്‍ ഒമ്പത് ഇടങ്ങളില്‍ ആക്രമിച്ചു. ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ഒമ്പത് വ്യോമബേസുകള്‍ തകര്‍ത്തു. സിന്ധുനദീജലം ഇനി പാകിസ്ഥാന് കൊടുക്കേണ്ട എന്ന് ഇന്ത്യ തീരുമാനിച്ചതോടെ പാകിസ്ഥാന്‍ അസ്വസ്ഥതയിലാണ് പല തവണ നിരുപാധികം ചര്‍ച്ചക്ക് ഒരുക്കമാണെന്ന് പാകിസ്ഥാനിലെ പല നേതാക്കളും പറഞ്ഞെങ്കിലും മോദി ഇതുവരെയും തിരിഞ്ഞുനോക്കിയിട്ടില്ല. അതിന് പിന്നാലെ മോദി ചൈനാ സന്ദര്‍ശനം നടത്തുകയും എസ് സിഒ സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തപ്പോള്‍ അവിടെ പങ്കെടുത്ത പാകിസ്ഥാന്‍ പ്രധാനമന്ത്രി അവഗണിക്കപ്പെടുകയും മോദിയെ ലോകനേതാക്കള്‍ ബഹുമാനിക്കുന്നതും ജനങ്ങള്‍ കണ്ടു. ഇതോടെ മോദിയുടെ അജയ്യത കൂടുതല്‍ വെളിവായി.
ഇത്രയ്‌ക്കധികം ഡീപ് സ്റ്റേറ്റ് പ്രക്ഷോഭങ്ങള്‍ നടന്നിട്ടും മോദിയെ തൊടാന്‍ പോലും ഇന്ത്യയിലെ പ്രതിപക്ഷപാര്‍ട്ടികള്‍ക്കോ എന്‍ജിഒകള്‍ക്കോ സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങള്‍ക്കോ സാധിച്ചിട്ടില്ല. മോദി ഇപ്പോഴും ഏറ്റവും ജനപ്രീതിയുള്ള നേതാവായി മഹാമേരുപോലെ ഉയര്‍ന്നു നില്‍ക്കുന്നു.