• Sat. May 24th, 2025

24×7 Live News

Apdin News

ഇന്ത്യയിൽ അതിക്രമിച്ചു കയറാനെത്തി ; പാകിസ്ഥാൻ പൗരനെ വെടിവച്ച് കൊന്ന് ബിഎസ് എഫ്

Byadmin

May 24, 2025


ന്യൂഡൽഹി: ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിൽ ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ അതിർത്തി സുരക്ഷാ സേന വെടിവച്ചു കൊന്നു.

അന്താരാഷ്‌ട്ര അതിർത്തി കടന്ന് അതിർത്തി വേലിയിലേക്ക് ഒരു വ്യക്തി സംശയാസ്പദമായി നടന്ന് അടുക്കുന്നത് സൈനികർ കണ്ടതായി ബിഎസ്എഫ് പ്രസ്താവനയിൽ പറഞ്ഞു. വിലക്കിയെങ്കിലും മുന്നറിയിപ്പുകൾ അവഗണിച്ച് പാക് ചാരൻ മുന്നോട്ട് നീങ്ങിയതോടെ സൈന്യം വെടിവച്ച് വീഴ്‌ത്തുകയായിരുന്നു.

ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടിയെത്തുടർന്ന് പാകിസ്ഥാൻ നിരന്തരം അതിർത്തി കടന്നുള്ള ആക്രമണങ്ങൾ നടത്തിയതിനെത്തുടർന്ന് അതിർത്തിയിൽ സുരക്ഷ വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് സംഭവം. മെയ് 7 ന് ഇന്ത്യൻ സായുധ സേന ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ നടത്തിയ പഹൽഗാം പ്രത്യാക്രമണത്തിൽ പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും ഒമ്പത് പ്രധാന ഭീകര ക്യാമ്പുകൾ നശിപ്പിച്ചു.

ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ പാകിസ്ഥാൻ പിന്തുണയോടെ നടത്തിയ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇന്ത്യൻ സായുധ സേന നടത്തിയ തിരിച്ചടിയാണിത്.ബഹവൽപൂരിലെ ജെയ്‌ഷെ-ഇ-മുഹമ്മദ് ആസ്ഥാനവും പാകിസ്ഥാനിലെ പ്രധാന ഭൂപ്രദേശത്തുള്ള മുരിദ്കെയിലെ പ്രധാന ലഷ്‌കർ-ഇ-തൊയ്ബ താവളവും ഇതിൽ ഉൾപ്പെടുന്നു.



By admin