ഗുവാഹതി : ഇന്ത്യയുടെ വടക്ക് കിഴക്കന്‍ അതിര്‍ത്തിക്ക് കാവല്‍ നില്‍ക്കുന്ന മുഖ്യമന്ത്രിയാണ് ധീരനും മോദിയുടെ വിശ്വസ്തനുമായ ഹിമന്ത ബിശ്വ ശര്‍മ്മ. ഒരു കാലത്ത് ബംഗ്ലാദേശില്‍ നിന്നും മ്യാന്‍മറില്‍ നന്നും അനധികൃത മുസ്ലിം കുടിയേറ്റക്കാര്‍ നിര്‍ബാധം ഇന്ത്യയിലേക്ക് ഒഴുകിയിരുന്ന ആകെ ഓട്ടകളുള്ള അതിര്‍ത്തി. ഇപ്പോള്‍ ആ ഓട്ടകള്‍ അടയ്‌ക്കുകയാണ് ഹിമന്ത ബിശ്വശര്‍മ്മ.
അസമില്‍ നിന്നും ഈയിടെ പതിനായിരക്കണക്കിന് ബംഗ്ലാദേശി മുസ്ലിങ്ങളെയാണ് പിടികൂടിയത്. ഇപ്പോഴിതാ അനധികൃത കുടിയേറ്റം തടയാന്‍ പുതിയൊരു തന്ത്രം ആവിഷ്കരിക്കുകയാണ് ഹിമന്ത ബിശ്വശര്‍മ്മ. ഇനി മുതല്‍ അസമില്‍ നിന്നും പ്രായപൂര്‍ത്തിയായവര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കില്ല. അതുവഴി ഒരാളുടെ കയ്യിലെ ആധാര്‍ നോക്കി അയാള്‍ അനധികൃത കുടിയേറ്റക്കാരനാണോ എന്ന് കണ്ടെത്താന്‍ സാധിക്കും.