
ന്യൂദല്‍ഹി: തേജസ്, ഫ്രാന്‍സില്‍ നിന്നും വാങ്ങിയ റഫാല്‍, മിറാഷ് 2000, സുഖോയ്, ജാഗ്വാര്‍ എന്നിവയാണ് ഇപ്പോള്‍ ഇന്ത്യയുടെ ആകാശയുദ്ധത്തിലെ പ്രധാന പോരാളികള്‍. പഴയ തലമുറയിലെ യുദ്ദവിമാനമായ മിഗ് 21നോട് ഇന്ത്യന്‍ വ്യോമസേന വിടപറഞ്ഞുകഴിഞ്ഞു. പകരം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് യുദ്ധരംഗത്ത് സജീവമാകും. ഇപ്പോള്‍ 38 മുതല്‍ 40 വരെ തേജസ് എംകെ1 യുദ്ധവിമാനങ്ങള്‍ ഇന്ത്യയുടെ കൈവശമുണ്ട്. ഈ സംഘത്തിലേക്കാണ് പരിഷ്കരിച്ച പതിപ്പായ പുതിയ തേജസ് എംകെ1എ ഇപ്പോള്‍ എത്തുന്നത്. 36 റഫാല്‍ യുദ്ധവിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയ്‌ക്കുള്ളത്. റഫാല്‍ നിര്‍മ്മിച്ച ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് പണ്ട് നിര്‍മ്മിച്ച മിറാഷ് 2000 എന്ന യുദ്ധവിമാനം 45 മുത്ല 50 എണ്ണം വരെയുണ്ട്. ഇപ്പോള്‍ ഫ്രാന്‍സില്‍ നിന്നും പഴയ മിറാഷ് 2000 ഇന്ത്യ വാങ്ങുന്നുണ്ട്. ഇന്ത്യയുടെ കൈവശമുള്ള മിറാഷ് 2000ന്റെ സ്പെയര്‍പാര്‍ട്സുകള്‍ കിട്ടാന്‍ വേണ്ടിയാണിത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയുടെ കൈവശം 259 മുതല്‍ 260 വരെ സുഖോയ് 30 എംകെ1 യുദ്ധവിമാനങ്ങള്‍ ഉണ്ട്. 115 മുതല്‍ 200 ഓളം ജാഗ്വാര്‍ യുദ്ധവിമാനങ്ങളും ഇന്ത്യയ്‌ക്കുണ്ട്. ഇത് ശത്രുരാജ്യങ്ങളുടെ ഉള്ളിലേക്ക് പാഞ്ഞെത്തി ആക്രമിക്കാന്‍ കഴിയുന്നതാണ് ജാഗ്വാര്‍.
തേജസ് യുദ്ധവിമാനങ്ങള്‍
ഇപ്പോള്‍ 38 മുതല്‍ 40 വരെ തേജസ് എംകെ1 യുദ്ധവിമാനങ്ങള്‍ ഇന്ത്യയുടെ കൈവശമുണ്ട്. ഈ സംഘത്തിലേക്കാണ് പരിഷ്കരിച്ച പതിപ്പായ പുതിയ തേജസ് എംകെ1എ ഇപ്പോള്‍ എത്തുന്നത്. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഒറ്റ എന്‍ജിനുള്ള ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍പെട്ട യുദ്ധവിമാനമാണ് തേജസ്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സും (എച്ച്എഎല്‍) എയ്‌റോനോട്ടിക്കല്‍ ഡെവലപ്പ്‌മെന്റ് ഏജന്‍സിയും (എഡിഎ) സംയുക്തമായാണ് വ്യോമസേനയ്‌ക്കുവേണ്ടി തേജസ് വിമാനം വികസിപ്പിച്ചത്. 2003-ലാണ് ആദ്യ തേജസ് വിമാനം പറന്നുയര്‍ന്നത്. ഇതേവര്‍ഷമാണ് വിമാനത്തിന് തേജസ് എന്ന പേര് നല്‍കുന്നതും.
ഡെർബി മിസൈൽ ഘടിപ്പിച്ച തേജസ് വിമാനത്തിന്റെ സ്ക്വാഡ്രൺ ആരെയും ഭയപ്പെടുത്തും . ശബ്ദത്തെക്കാൾ നാലു മടങ്ങു വേഗത്തിൽ കുതിക്കുന്ന ഇസ്രയേൽ നിർമിത മിസൈലാണ് ഡെർബി . ദൂരപരിധി 50 കിലോമീറ്റർ. 118 കിലോ ഭാരമുള്ള മിസൈലിന് 23 കിലോ പോർമുന വഹിക്കാൻ ശേഷിയുണ്ട്. തൊടുത്തശേഷം ദിശ നിയന്ത്രിച്ചു ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുംവിധമുള്ള റഡാർ സംവിധാനം സജ്ജമാക്കിയ മിസൈലിനെ ഏതു കാലാവസ്ഥയിലും പ്രവർത്തിപ്പിക്കാം. നീളം 362 സെന്റി മീറ്റർ.
റഫാല്‍ യുദ്ധവിമാനം
36 റഫാല്‍ യുദ്ധവിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയ്‌ക്കുള്ളത്. മറ്റൊരു 26 റഫാല്‍ യുദ്ധവിമാനങ്ങള്‍ നാവികസേനയ്‌ക്ക് വേണ്ടി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇത് 2028 മുതല്‍ 2030വരെയുള്ള കാലത്തിനുള്ളിലേ ലഭിയ്‌ക്കൂ. ഏറെ കാലമായി വ്യോമസേന ആവശ്യപ്പെട്ടുപോന്ന മീഡിയം മൾട്ടിറോൾ പോർവിമാനം വിഭാഗത്തിലാണ് റഫാൽ വരുന്നത്. ഫ്രാൻസിലെ ഡസോൾട്ട് കമ്പനിയാണ് റഫാൽ വികസിപ്പിക്കുന്നത്. എണ്‍പതുകളില്‍ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി മാറിയ മിറാഷ് 2000 എന്ന യുദ്ധ വിമാനം വികസിപ്പിച്ചതും ഡസോൾട്ടാണ്. ഇന്ത്യയുടെ ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകള്‍ മിറാഷാണ് വഹിക്കുന്നത്. 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ ആക്രമണങ്ങളുടെ കുന്തമുനയായിരുന്നു മിറാഷ്.
വിമാനത്തിന്റെ നീളം 15.27 മീറ്ററാണ്. റഫാലിന്റെ വേഗം മണിക്കൂറിൽ 1912 കിലോമീറ്ററാണ്. ഒറ്റപറക്കലിൽ 3700 കിലോമീറ്റർ പരിധിവരെ പറക്കാൻ കഴിയുന്ന വിമാനത്തിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫാൽ. എയർ ടു എയർ, എയർ ടു ഗ്രൗണ്ട്, എയർ ടു സർഫെഴ്സ് ശേഷിയുള്ളതാണ് റഫാൽ. മിക്ക ആധുനിക ആയുധങ്ങളും റഫാലിൽ ഘടിപ്പിക്കാനാകും. അസ്ട്ര, സുദർശൻ ബോംബുകൾ, എഇഎസ്എ റഡാർ, പൈത്തൺ 5, ഇസ്രായേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യയുടെ റാഫേൽ പുറത്തിറങ്ങുക. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി റഫാലിനുണ്ട്. ലിബിയയിലും സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ചത് റഫാലായിരുന്നു.
സുഖോയ് 30 യുദ്ധവിമാനങ്ങള്‍
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയുടെ കൈവശം 259 മുതല്‍ 260 വരെ സുഖോയ് 30 എംകെ1 യുദ്ധവിമാനങ്ങള്‍ ഉണ്ട്. റഷ്യയില്‍ നിന്നുള്ളതാണ് സുഖോയ്. ഇന്ത്യന്‍ വ്യോമസേനയുടെ കുന്തമുനയാണു സുഖോയ് എസ് യു-30. റഷ്യന്‍ കമ്പനി സുഖോയ് വികസിപ്പിച്ച ഈ വിമാനം ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിലൊന്നാണ്. സുഖോയ് കമ്പനിയുടെ അനുമതിയോടെ ഇന്ത്യയിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡാണ് ഇപ്പോള്‍ ഇവ നിര്‍മിക്കുന്നത്. 2017ലെ കണക്കുകൾ പ്രകാരം ഏകദേശം 242 സുഖോയ് എസ് യു-30 എംകെഐ വിമാനങ്ങള്‍ നിലവില്‍ ഇന്ത്യയുടെ പക്കലുണ്ട്. മുപ്പതോളം സുഖോയ് എസ് യു 30 വിമാനങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലാണ് എച്ച്എഎല്‍. 2002 ലാണ് ഇവ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്.
മിറാഷ് 2000
റഫാല്‍ നിര്‍മ്മിച്ച ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് പണ്ട് നിര്‍മ്മിച്ച മിറാഷ് 2000 എന്ന യുദ്ധവിമാനം 45 മുത്ല 50 എണ്ണം വരെയുണ്ട്. ഇപ്പോള്‍ ഫ്രാന്‍സില്‍ നിന്നും പഴയ മിറാഷ് 2000 ഇന്ത്യ വാങ്ങുന്നുണ്ട്. ഇന്ത്യയുടെ കൈവശമുള്ള മിറാഷ് 2000ന്റെ സ്പെയര്‍പാര്‍ട്സുകള്‍ കിട്ടാന്‍ വേണ്ടിയാണിത്. ഫ്രഞ്ച് നിര്‍മിത പോര്‍വിമാനമാണ് മിറാഷ് 2000. എണ്‍പതുകളിലാണ് ഈ കോംപാക്ട് യുദ്ധവിമാനം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറിയത്. ഇന്ത്യയുടെ ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകള്‍ മിറാഷാണ് വഹിക്കുന്നത്. 1999ല്‍ ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ ആക്രമണങ്ങളുടെ കുന്തമുനയായിരുന്നു മിറാഷ്. ലേസര്‍ ബോംബുകള്‍, ന്യൂക്ലിയര്‍ ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാന്‍ കഴിയുന്ന വിമാനത്തിന് 6.3 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്
ജഗ്വാര്‍ യുദ്ധവിമാനങ്ങള്‍
115 മുതല്‍ 200 ഓളം ജാഗ്വാര്‍ യുദ്ധവിമാനങ്ങളും ഇന്ത്യയ്‌ക്കുണ്ട്. ഇത് ശത്രുരാജ്യങ്ങളുടെ ഉള്ളിലേക്ക് പാഞ്ഞെത്തി ആക്രമിക്കാന്‍ കഴിയുന്നതാണ് ജാഗ്വാര്‍.ബ്രിട്ടനും ഫ്രഞ്ചും ചേര്‍ന്ന് വികസിപ്പിച്ച അറ്റാക്കിങ് അല്ലെങ്കില്‍ സ്റ്റൈക്കിങ് യുദ്ധവിമാനമാണ് ജഗ്വാര്‍.1979 ല്‍ റോയല്‍ എയര്‍ഫോഴ്‌സില്‍ നിന്നു വാടകയ്‌ക്കെടുത്ത ജഗ്വാറാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ആദ്യമായി എത്തിയത്. തുടര്‍ന്ന് 1981ല്‍ ഇന്ത്യക്കായി നിര്‍മിച്ച ജഗ്വാറുകളെത്തി. 1987ൽ ഇന്ത്യ ശ്രീലങ്കയിലേക്ക് അയച്ച സമാധാന സേനയുടെ ഭാഗമായിരുന്നു ജഗ്വാര്‍ ജെറ്റുകള്‍. 1999 ലെ കാര്‍ഗില്‍ യുദ്ധത്തിനും ഇന്ത്യന്‍ വ്യോമസേനയുടെ ഈ യുദ്ധവിമാനം നിര്‍ണായക പങ്കുവഹിച്ചു. ആണവ പോര്‍മുന ഘടിപ്പിച്ച മിസൈലുള്‍ കൃത്യതയോടെ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കും എന്നത് ജഗ്വാര്‍ വിമാനങ്ങളുടെ പ്രത്യേകതയാണ്. ലേസര്‍ ബോംബുകള്‍, ന്യൂക്ലിയര്‍ ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാന്‍ ജഗ്വാറിന് കഴിയും.