കൊളംബിയ: തെക്കന്‍ അമേരിക്കയിലെ നാല് രാജ്യങ്ങളില്‍ തുടര്‍ച്ചയായി ഇന്ത്യയിലെ ജനാധിപത്യം തകര്‍ന്നതായി പ്രസംഗിച്ച രാഹുല്‍ ഗാന്ധി ഇന്ത്യയ്‌ക്കെതിരെ രാജ്യദ്രോഹമാണ് നടത്തിയതെന്ന് പരാതി ഉയരുന്നു. ബിജെപി ഉള്‍പ്പെടെയുള്ളവരാണ് രാഹുല്‍ ഗാന്ധിയുടെ ഈ മാതൃരാജ്യത്തെ ഇകഴ്‌ത്തിക്കൊണ്ടുള്ള വിദേശമണ്ണിലെ പ്രസംഗത്തെ വിമര്‍ശിക്കുന്നത്.
തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളായ കൊളംബിയ, ബ്രസീല്‍, പെറു, ചിലി എന്നിവിടങ്ങളിലെ സര്‍വ്വകലാശാലകളിലും മറ്റും രാഹുല്‍ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ ജനാധിപത്യം തകരുന്നു എന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. കൊളംബിയയിലെ ഇഐഎ സര്‍വ്വകലാശാലയില്‍ ബൈക്കിനെയും കാറിനെയും താരതമ്യം ചെയ്ത് രാഹുല്‍ ഗാന്ധി നടത്തിയ മണ്ടന്‍ പ്രസംഗത്തിനെതിരെ വന്‍ ട്രോളുകളാണ് ഉയരുന്നത്. കൊളംബിയയിലെ മെഡലിന്‍ യൂണിവേഴ്സിറ്റിയിലും രാഹുല്‍ ഗാന്ധി പ്രസംഗിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ ലഭിക്കുന്നതേയുള്ളൂ.
ഇനി ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളായ അമേരിക്കയും ബ്രിട്ടനും എല്ലാം ഇന്ത്യയെ രക്ഷിക്കേണ്ടതുണ്ടെന്ന സൂചനയും രാഹുല്‍ ഗാന്ധി നല്‍കിയിരുന്നു. ഇതിനര്‍ത്ഥം ഇന്ത്യയ്‌ക്കുള്ളിലെ ജനാധിപത്യം സംരക്ഷിക്കാന്‍ വിദേശശക്തികളുടെ ഇടപെടല്‍ ഉണ്ടാകണമെന്ന അഭ്യര്‍ത്ഥന തന്നെയാണ് രാഹുല്‍ ഗാന്ധി പരോക്ഷമായി നല്‍കുന്നത്. അതായത് ജനാധിപത്യപരമായ മാര്‍ഗ്ഗമായ തെരഞ്ഞെടുപ്പിലൂടെ മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ രാഹുല്‍ ഗാന്ധി ജനാധിപത്യം തകര്‍ന്നു എന്ന വ്യാജപ്രചാരണത്തിലൂടെ മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സഹായം വിദേശരാജ്യങ്ങളില്‍ നടത്തുന്ന പ്രചാരണപരിപാടികളിലൂടെ അഭ്യര്‍ത്ഥിക്കുകയാണ്. ഇന്ത്യയ്‌ക്ക് പുറത്തുള്ള ഇന്ത്യാവിരുദ്ധ ശക്തികളെ ആകര്‍ഷിക്കാന്‍ കൂടിയാണ് രാഹുല്‍ ഗാന്ധി ഇത് ചെയ്യുന്നത്. ഇതോടെ പല രീതിയില്‍ പുറത്തുനിന്നുള്ള സഹായവം ലഭിക്കുമെന്ന് രാഹുല്‍ കരുതുന്നു.
സൗത്ത് അമേരിക്കന്‍ രാജ്യങ്ങളായ കൊളംബിയ, പെറു, ലിമ എന്നിവിടങ്ങളിലെ എന്‍ജികളുമായാണ് രാഹുല്‍ കൈകോര്‍ത്തിരിക്കുന്നത്. രാഹുലിന്റെ ഈ സന്ദര്‍ശനം തന്നെ വിദേശശക്തികളുടെ ഗൂഢാലോചനയുടെ ഫലമായുള്ളതാണ് എന്ന് കരുതുന്നു.