• Fri. Jan 9th, 2026

24×7 Live News

Apdin News

ഇന്ത്യയുടെ തേജസ് പോർവിമാന ശിൽപി നക്സലുകളുടെ പിടിയിലായപ്പോൾ…പിന്നീട് സംഭവിച്ചത്

Byadmin

Jan 9, 2026



ആയിരകണക്കിന് വൈമാനിക ശാസ്ത്രജ്ഞരുടെ പ്രിയ ഗുരു , കോട്ട ഹരിനാരായണ എന്ന 84 കാരൻ . ഇന്ത്യയിൽ ആധുനിക ഫൈറ്റർ ജെറ്റുകളുടെ ദൗത്യത്തിന് ദിശ നൽകിയ വ്യക്തിയെന്ന നിലയിൽ ഏറെ പ്രശസ്തനാണ് അദ്ദേഹം . തേജസിനെ ഒരു ആശയത്തിൽ നിന്ന് ശക്തമായ ഒരു യാഥാർത്ഥ്യമാക്കി മാറ്റുന്നതിൽ അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വം നിർണായകമായിരുന്നു.

വിമാനത്തിന്റെ ആദ്യ വിജയകരമായ പറക്കൽ ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ ഒരു നാഴികക്കല്ലായി മാറി. ഇന്ന്, തേജസ് ഇന്ത്യയുടെ പ്രതിരോധ എഞ്ചിനീയർമാരുടെയും ശാസ്ത്രജ്ഞരുടെയും സ്ഥിരോത്സാഹത്തെയും പ്രതിബദ്ധതയെയും പ്രതീകപ്പെടുത്തുന്നു, സ്വാശ്രയ പ്രതിരോധ സാങ്കേതികവിദ്യയിൽ രാജ്യത്തിന്റെ പുരോഗതി പ്രകടമാക്കുന്നു. ഒരിയ്‌ക്കൽ തെലങ്കാനയിലെ ഇബ്രാഹിംപട്ടണത്തിന് സമീപത്ത് വച്ച് അദ്ദേഹത്തെയും, സഹശാസ്ത്രജ്ഞരെയും നക്സലുകൾ പിടികൂടിയിരുന്നു. മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുൾ കലാം ഉൾപ്പെടുന്ന സംഘം ഒരു പ്രത്യേക ദൗത്യവുമായാണ് അന്ന് ആ ഗ്രാമത്തിലെത്തിയിരുന്നത്.

‘ഗ്രാമത്തിൽ ഒരു ഓഫീസ് സ്ഥാപിക്കലായിരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യം. ഇതിനായുളള പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് അവർ ഞങ്ങളെ പിടികൂടിയത്. അവർ ആയുധധാരികളായിരുന്നു. ഞങ്ങളെ കുറേനേരം ചോദ്യം ചെയ്ത ശേഷം ഉദ്ദേശ ലക്ഷ്യങ്ങളും ജോലി സംബന്ധമായ ആധികാരികതയും മനസിലാക്കി അവർ ഞങ്ങളെ വെറുതെ വിട്ടു. പിന്നീടൊരിക്കലും ഞങ്ങൾക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും നേരിടേണ്ടി വന്നില്ല. അടുത്ത ഏഴു വർഷത്തോളം ഗ്രാമവാസികള്‍ക്ക് തണലായി നിന്നു കൊണ്ട് ആ പ്രൊജക്റ്റ് പൂർത്തിയാക്കാനും ഞങ്ങൾക്ക് കഴിഞ്ഞു.’ എന്നാണ് അദ്ദേഹം പറയുന്നത് .

By admin