• Wed. Sep 24th, 2025

24×7 Live News

Apdin News

ഇന്ത്യയുമായി ശക്തമായ ബന്ധമുണ്ടായിട്ടും ട്രംപ് എന്തുകൊണ്ടാണ് തീരുവ ചുമത്തിയത് ? വിശദീകരണവുമായി റൂബിയോ

Byadmin

Sep 24, 2025



ന്യൂയോർക്ക്: ഇന്ത്യയും തന്റെ രാജ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വീണ്ടും ഒരു സുപ്രധാന പ്രസ്താവന നടത്തി. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ ശക്തമാണെന്ന് റൂബിയോ പറഞ്ഞു. എന്നാൽ ഉക്രെയ്ൻ യുദ്ധം കാരണം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ സമ്മർദ്ദത്തിലാക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ എണ്ണ വാങ്ങിയതിന് ഇന്ത്യയ്‌ക്ക് മേൽ അധിക തീരുവ ചുമത്തി. ഇതിന് വ്യക്തമായ മറുപടിയുമായിട്ടാണ് ഗുഡ് മോർണിംഗ് അമേരിക്ക ഷോയിലെ ഒരു അഭിമുഖത്തിനിടെ റൂബിയോ സംസാരിച്ചത്.

ഇന്ത്യ നമ്മുടെ അടുത്ത പങ്കാളിയാണെങ്കിലും റഷ്യയെ ദുർബലപ്പെടുത്താൻ ഈ നടപടി ആവശ്യമാണെന്ന് റൂബിയോ പറഞ്ഞു. ട്രംപ് പലതവണ നടപടിയെടുക്കുമെന്ന് പുടിനെ ഭീഷണിപ്പെടുത്തിയിട്ടും അദ്ദേഹം അത് ശ്രദ്ധിച്ചില്ലെന്നും റൂബിയോ പറഞ്ഞു.
കൂടാതെ ഉക്രെയ്‌നിനെതിരായ ആക്രമണങ്ങൾ വർദ്ധിപ്പിച്ച പുടിന് എത്ര സമയം നൽകുമെന്ന് ചോദിച്ചപ്പോൾ ട്രംപ് നടപടിയെടുത്തിട്ടുണ്ടെന്ന് ഞാൻ കരുതുന്നതായി റൂബിയോ മറുപടി പറഞ്ഞു.

ട്രംപ് റഷ്യയ്‌ക്കെതിരെ നേരിട്ട് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അവതാരകൻ ചൂണ്ടിക്കാണിച്ചപ്പോൾ റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്നതിന് ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും മേൽ തീരുവ ചുമത്തുന്നതിനെക്കുറിച്ചുള്ള സെനറ്റർ ലിൻഡ്‌സെ ഗ്രഹാമിന്റെ ബില്ലിനെ റൂബിയോ പരാമർശിച്ചു.
കൂടാതെ ചില യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോഴും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നുണ്ടെന്ന്
റൂബിയോ പറഞ്ഞു.

അതേ സമയം തിങ്കളാഴ്ചയാണ് റൂബിയോയും ജയശങ്കറും പരസ്പരം കണ്ടുമുട്ടിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വ്യാപാരം, താരിഫ്,  റഷ്യൻ ഊർജ്ജ വാങ്ങലുകൾ എന്നിവയെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിലാണ് കൂടിക്കാഴ്ച. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു.

“ന്യൂയോർക്കിൽ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ സംഭാഷണം ഉഭയകക്ഷി, അന്താരാഷ്‌ട്ര വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മുൻഗണനാ മേഖലകളിലെ പുരോഗതിക്കായി തുടർച്ചയായ സംഭാഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞങ്ങൾ സമ്മതിച്ചു. ഞങ്ങൾ ബന്ധം തുടരും.”-കൂടിക്കാഴ്ചയ്‌ക്ക് ശേഷം ജയ്ശങ്കർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. ഇന്ത്യയുമായുള്ള ബന്ധം വളരെ പ്രധാനമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും വിശേഷിപ്പിച്ചു.

By admin