
ഇസ്താംബുൾ : വളരെക്കാലമായി സ്വീകരിക്കുന്ന തീവ്രവാദ അനുകൂല നയങ്ങൾ കാരണം ഭീകരർക്ക് അഭയം നൽകുന്ന ഒരു രാജ്യമായിട്ടാണ് തുർക്കിയെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ വീക്ഷിക്കുന്നത്. “സിറിയയിലേക്കുള്ള പിൻവാതിൽ” എന്നും ഈ രാജ്യം അറിയപ്പെടുന്നു.
ഇപ്പോൾ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ശൃംഖല വഴിയാണ് ദൽഹിയിലെ കാർ ബോംബ് സ്ഫോടനത്തിന്റെ കാരണക്കാരായ ഡോക്ടർ മുസമിലും ഡോക്ടർ ഉമറും തുർക്കിയിലേക്ക് യാത്ര ചെയ്തതെന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്. ചെങ്കോട്ട സ്ഫോടനത്തിന് മുമ്പ് ഡോ. ഉമറും ഡോ. മുസമ്മിലും തുർക്കി സന്ദർശിച്ചിരുന്നോ അവർ അവിടെ ഒരു തീവ്രവാദ ക്യാമ്പിൽ പോയിരുന്നോ തുടങ്ങി ദൽഹി ഭീകരാക്രമണത്തിനുശേഷം എല്ലാവരുടെയും മനസ്സിൽ അലയടിക്കുന്ന ചില ചോദ്യങ്ങളാണിവ.
തുർക്കി മുമ്പ് തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ഒരു രാജ്യവുമാണ്. ഈ വിഷയത്തിൽ അന്വേഷണ ഏജൻസികൾ ഇതുവരെ വ്യക്തമായ വിവരങ്ങൾ നൽകിയിട്ടില്ലെങ്കിലും ചില ദേശീയ മാധ്യമ റിപ്പോർട്ടുകളിൽ തുർക്കിയുടെ പേര് പുറത്തുവന്നതിനുശേഷം ഇസ്താംബുൾ ഇപ്പോൾ പ്രതികരിച്ചു. ഈ റിപ്പോർട്ടുകൾ മുഴുവൻ കള്ളമാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും തുർക്കി പറഞ്ഞു. തുർക്കിയിലെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറേറ്റ് ഈ വിഷയത്തിൽ ഒരു ഔദ്യോഗിക പ്രസ്താവന തന്നെ പുറത്തിറക്കിയിട്ടുണ്ട്.
“ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനങ്ങളുമായി തുർക്കിയെക്ക് ബന്ധമുണ്ടെന്നും തീവ്രവാദ ഗ്രൂപ്പുകൾക്ക് സൈനിക, നയതന്ത്ര, സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും അവകാശപ്പെടുന്ന മാധ്യമ റിപ്പോർട്ടുകൾ നമ്മുടെ ഉഭയകക്ഷി ബന്ധങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ദ്രോഹപരവും തെറ്റായതുമായ പ്രചാരണത്തിന്റെ ഭാഗമാണ്.” – കമ്മ്യൂണിക്കേഷൻ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കൂടാതെ ഇന്ത്യയെയോ മറ്റേതെങ്കിലും രാജ്യത്തെയോ ലക്ഷ്യം വച്ചുള്ള തീവ്രമായ പ്രവർത്തനങ്ങളിൽ തുർക്കി ഒരു തരത്തിലും, ഒരു രൂപത്തിലും ഉൾപ്പെട്ടിട്ടില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. ഈ അവകാശവാദങ്ങൾ പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാപരമായ അടിസ്ഥാനമില്ലാത്തതുമാണെന്നാണ് പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.