പനജി (ഗോവ): ഇന്ത്യയെ ലോകത്തിലെ വലിയ പ്രതിരോധക്കയറ്റുമതി രാജ്യമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി മോദി. ദീപാവലി നാളില്‍ ഐഎന്‍എസ് വിക്രാന്തില്‍ നാവികര്‍ക്കൊപ്പം ചെലവഴിച്ച വേളയിലാണ് മോദി ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയുടെ പ്രതിരോധക്കയറ്റുമതി ഇപ്പോള്‍ 25000 കോടി രൂപയില്‍ എത്തിയിട്ടുണ്ട്. 2029ല്‍ ഇത് 50000 കോടി രൂപയാക്കി ഉയര്‍ത്തുമെന്നും മോദി പറഞ്ഞു.
“ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാനെ ദിവസങ്ങള്‍ക്കകം മുട്ടില്‍ വീഴ്‌ത്തിയ യുദ്ധക്കപ്പലാണ് ഇന്ത്യയുടെ ഐഎന്‍എസ് വിക്രാന്ത്. 66ശതമാനം അസംസ്കൃത എണ്ണ ബാരലുകള്‍ കടന്നുപോകുന്ന ഇന്ത്യന്‍ മഹാസമുദ്രത്തെ ഫലപ്രദമായി സംരക്ഷിക്കുകയാണ് ഇന്ത്യയുടെ നാവികസേന.”- മോദി പറഞ്ഞു.
ബ്രഹ്മോസ് എന്ന പേര് കേള്‍ക്കുമ്പോഴേ ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെടുന്നു. നിരവധി രാജ്യങ്ങള്‍ ബ്രഹ്മോസ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നു.- മോദി പറഞ്ഞു.
2014ന് ശേഷം ഇന്ത്യയുടെ കപ്പല്‍ ശാലകള്‍ 40 യുദ്ധക്കപ്പലുകളും നിരവധി മുങ്ങിക്കപ്പലുകളും നിര്‍മ്മിച്ചുവെന്നും മോദി ചൂണ്ടിക്കാട്ടി.