വാഷിംഗ്ടണ്‍: ഇന്ത്യയോട് മുഴുവന്‍ വ്യാപാരയുദ്ധം ഏര്‍പ്പെടുത്തിയ ഡൊണാള്‍ഡ് ട്രംപ് സ്വയം നശിക്കുമെന്നും ട്രംപിന്റെ ചീട്ടുകൊട്ടാരം വൈകാതെ തകര്‍ന്നുവീഴുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാമ്പത്തിക വിദഗ്ധനും ജോണ്‍ ഹോപ് കിന്‍സ് സര്‍വ്വകലാശാല പ്രൊഫസറുമായ സ്റ്റീവ് ഹാങ്ക്.
ഇന്ത്യയുടെ മേല്‍ ഉയര്‍ന്ന വ്യാപാരതീരുവ ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം തികഞ്ഞ അസംബന്ധവും അടിസ്ഥാനരഹിതവുമാണ്. ഇതിന് പിന്നിലെ സാമ്പത്തിക ശാസ്ത്രം തെറ്റാണ്. – സ്റ്റീവ് ഹാങ്ക് പറഞ്ഞു.
ശത്രു സ്വയം നശിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ അതില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലതെന്ന് നെപ്പോളിയന്‍ പറഞ്ഞിട്ടുണ്ട്. ട്രംപ് സ്വയം കാര്യങ്ങള്‍ നശിപ്പിക്കുകയാണ്. യുഎസിനെപ്പോലും നശിപ്പിക്കുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി ജയശങ്കറും കുറച്ചുനാള്‍ കൂടി കാത്തിരിക്കുന്നതാണ് നല്ലത്. ട്രംപിന്റെ ചീട്ടുകൊട്ടാരം താനെ തകര്‍ന്ന് വീഴും. ട്രംപ് ഏര്‍പ്പെടുത്തിയ അധികതീരുവയുടെ പ്രകമ്പനം താല്‍ക്കാലികമാണ്. വലിയ വ്യാപാരകമ്മിയുടെ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് യുഎസ്.- സ്റ്റീവ് ഹാങ്ക് പറയുന്നു.