
ന്യൂദല്‍ഹി: ഇന്ത്യയ്‌ക്ക് പാകിസ്ഥാന്‍ കൂടുതല്‍ ആണവായുധങ്ങളുണ്ടെന്നും 2025ല്‍ ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണം 180 ആയി ഉയര്‍ന്നിട്ടുണ്ടെന്നും സ്റ്റോക് ഹോം ഇന്‍റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിപ്രി-SIPRI). പാകിസ്ഥാനാകട്ടെ 170 ആണവപോര്‍മുനകളേ ഉള്ളൂ.
2024ല്‍ ഇന്ത്യയ്‌ക്ക് 172 ആണവായുങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ 2025ല്‍ ആണവായുധങ്ങളുടെ 180 ആയി ഉയര്‍ന്നു. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ഇന്ത്യയ്‌ക്കുണ്ട്. പൃഥ്വി, അഗ്നി മിസൈലുകള്‍ ആണവശേഷി വഹിക്കുന്ന മിസൈലുകളാണ്. അതിന്റെ സാങ്കേതികവിദ്യ ഇന്ത്യ കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്.- സിപ്രി റിപ്പോര്‍ട്ട് പറയുന്നു.
ചൈനയും അവരുടെ ആണവായുധശേഷി അതിവേഗം വര്‍ധിപ്പിക്കുകയാണെന്നും സിപ്രി റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയുടെ കാനിസ്റ്ററൈസ് ഡ് മിസൈലുകള്‍ ആണവശേഷിയുള്ള മിസൈലുകളുടെ സുരക്ഷ ഉറപ്പാക്കുന്നു.സമാധാനനാളുകളില്‍ ഈ മിസൈലുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ മെച്ചം. ഭാവിയില്‍ ഈ മിസൈലുകള്‍ക്ക് നിരവധി ആണവായുധങ്ങള്‍ ഒരേ സമയം വഹിക്കാനുള്ള ശേഷിയുണ്ടാകും.