• Thu. Apr 9th, 2026

24×7 Live News

Apdin News

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Byadmin

Apr 9, 2026


തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അപഹാസ്യത ബിജെപിയ്‌ക്കെതിരെ വന്‍ശക്തിയാണെന്ന് പറയുന്ന ഇന്ത്യാ മുന്നണിയെ വെരും കോമാളിയാക്കി മാറ്റിയ രാഹുല്‍ ഗാന്ധിയാണെന്ന് മാധ്യമവിദഗ്ധനായ ബൈജു എം ചന്ദ്രന്‍. ഈ നിയമസഭാ തെരഞ്ഞെടുപ്പോടെ ഇടത് പക്ഷം ഇതോടെ അവസാനിക്കും എന്നാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. ഇടത് പക്ഷത്തിനെതിരെ രാഹുല്‍ഗാന്ധി വേദിയില്‍ പാട്ടുപാടുകയും ഇടത്പക്ഷത്തിന്റെ കുടുംബവാഴ്ചയെക്കുറിച്ച് പറഞ്ഞ് അവരെ പരിഹസിക്കുക കൂടി ചെയ്തത് അങ്ങേയറ്റം അപഹാസ്യമാണ്.

അതുപോലെ രേവന്ത് റെഡ്ഡി വന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മോഹന്‍ലാല്‍ സിനിമയിലെ ഒരു പ്രസിദ്ധവാചകം കടമെടുത്ത് നീ പോ മോനേ വിജയാ എന്നാണ് വിളിച്ചത്. ഒരേ ഇന്ത്യാമുന്നണിയിലെ ഘടകക്ഷികളാണ് കോണ്‍ഗ്രസും സിപിഎം എന്നോര്‍ക്കണം.

ബീഹാറിലെ ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് കേരളത്തില്‍ വന്ന് ഇടത് മുന്നണിയ്‌ക്ക് വേണ്ടിയാണ് പ്രചാരണം നടത്തിയത്. ഈ പ്രചാരണവേളയില്‍ തേജസ്വി കോണ്‍ഗ്രസിനെ കുറ്റം പറയുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും ചേര്‍ന്ന് ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കെതിരെ കൈകോര്‍ത്ത് പ്രവര്ത്തിച്ചവരാണെന്നോര്‍ക്കണം.



By admin