• Sun. Dec 21st, 2025

24×7 Live News

Apdin News

ഇന്ത്യാ വിരുദ്ധൻ ഉസ്മാൻ ഹാദിയെ ഹീറോയാക്കി മീഡിയ വൺ : എന്നാൽ പിന്നെ ഒരു റീത്ത് കൂടി വച്ചൂടായിരുന്നോ എന്ന് സോഷ്യൽ മീഡിയ

Byadmin

Dec 21, 2025



കൊച്ചി : ഇന്ത്യാ വിരുദ്ധനായ ബംഗ്ലാദേശ് മതമൗലികവാദി ഉസ്മാൻ ഹാദി രണ്ട് ദിവസം മുൻപാണ് കൊല്ലപ്പെട്ടത് . തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തലയ്‌ക്ക് വെടിയേറ്റ ഹാദി സിംഗപ്പൂരിൽ ചികിത്സയിലായിരുന്നു. ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കിയ പ്രക്ഷോഭത്തിനു പിന്നിലും ഹാദിയായിരുന്നു.

ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്റെ ചട്ടുകമായി മാറിയ ഹാദിയെ വീരപുരുഷനായി അവതരിപ്പിക്കുകയാണിപ്പോൾ മീഡിയ വൺ ചാനൽ . ‘ ഉസ്മാൻ ഹാദിയ്‌ക്ക് ജനലക്ഷങ്ങളുടെ വിട , ബംഗ്ലാദേശിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന മയ്യിത്ത് നിസ്കാരം ‘ എന്നാണ് മീഡിയ വൺ നൽകിയിരിക്കുന്ന വാർത്ത .

കടുത്ത വിമർശനമാണ് ഇതിനെതിരെ ഉയരുന്നത്. ‘ മീഡിയ മുക്കാലിന് ഇവൻ ഹീറോ ആണ് നമ്മുക്ക് ഇന്ത്യൻസിന് ഇവൻ തീവ്രവാദി ആണ് , ഇതൊക്കെയാണ് രാജ്യസ്നേഹമെങ്കിൽ ബംഗ്ലാദേശിൽ പോയി താമസിക്കൂ , മീഡിയ വണ്ണിന്റെ വക ഒരു റീത്ത് വച്ചൂടായിരുന്നോ അവന്റെ നെഞ്ചത്ത് ‘ എന്നൊക്കെയാണ് കമന്റുകൾ.

ഇന്ത്യയെ തകർക്കാൻ നടന്ന ഭീകരവാദിയെ വെളുപ്പിച്ചെടുക്കാനുള്ള ശ്രമമാണ് മീഡിയ വൺ നടത്തുന്നതെന്നും, അത് ഇവീടെ ചിലവാകില്ലെന്നും ചിലർ പറയുന്നു.

By admin