• Sat. Oct 17th, 2026

24×7 Live News

Apdin News

ഇന്ത്യൻ ടീമിന്റെ വാതിൽ ഷമിയുടെ മുന്നിൽ അടയരുത്: അശ്വിൻ

Byadmin

Oct 17, 2026


വരാനിരിക്കുന്ന ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന, ടെസ്റ്റ് പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ പേസർ മുഹമ്മദ് ഷമി ഇടം നേടിയില്ല. ഷമിയെ വീണ്ടും അവഗണിച്ചതിനെതിരെ മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ സംസാരിച്ചു.

ഷമിയുടെ മുന്നിൽ ഇന്ത്യൻ ടീമിന്റെ വാതിൽ അടയരുതെന്നാണ് അശ്വിൻ പറഞ്ഞത്. ഇതുവരെ കിട്ടിയ സൂചനകൾ പ്രകാരം മുഹമ്മദ് ഷമിക്ക് അത്ര പരിഗണന കൊടുക്കുന്നില്ലെന്നാണ് തോന്നുന്നതെന്നും അശ്വിൻ വ്യക്തമാക്കി.

‘അവൻ ഫിറ്റാണെങ്കിൽ നന്നായി കളിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അവനുള്ള വാതിൽ അടയരുത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. പക്ഷേ ഇപ്പോൾ ടീമിൽ എടുത്തിരിക്കുന്ന താരങ്ങളും നന്നായി കളിക്കുന്നുണ്ട്. പ്രസിദ്ധ് കൃഷ്ണ നന്നായി പന്തെറിയുന്നുണ്ട്.

ആകാശ് ദീപും മികച്ച രീതിയിൽ പന്തറിയുന്നുണ്ട്. അതുകൊണ്ട് ആരെയൊക്കെയോ ടീമിൽ എടുത്തിട്ടുണ്ടോ അവരെല്ലാം അർഹതപ്പെട്ടവരാണ്. മുഹമ്മദ്‌ ഷമിക്ക് ക്യൂവിൽ കാത്തിരിക്കേണ്ടി വരും. അവന്റെ വാതിൽ തടയരുത് എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നാൽ ഇതുവരെ കിട്ടിയ സൂചന പ്രകാരം മുഹമ്മദ് ഷമിക്ക് അത്ര പരിഗണന കൊടുക്കുന്നില്ലെന്നാണ് തോന്നുന്നത്’ അശ്വിൻ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.

2025ലാണ് മുഹമ്മദ് ഷമി അവസാനമായി ഇന്ത്യൻ ജേഴ്സിയണിഞ്ഞത്. ദുബായിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിലായിരുന്നു ഷമിയുടെ അവസാന ഏകദിനം. ടെസ്റ്റിൽ 2023 വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ ഷമി മികച്ച ഫോമിലാണ് കളിക്കുന്നത്.

2025-26 രഞ്ജി ട്രോഫിയിൽ: 7 മത്സരങ്ങളിൽ നിന്ന് 16.72 ശരാശരിയിൽ 37 വിക്കറ്റുകൾ നേടിയ ഷമി 2025-26 വിജയ് ഹസാരെ ട്രോഫിയിൽ ബംഗാളിന്റെ മികച്ച വിക്കറ്റ് വേട്ടക്കാരനുമായിരുന്നു. 7 മത്സരങ്ങളിൽ 24.53 ശരാശരിയിലും 6.09 ഇക്കോണമിയിലും 15 വിക്കറ്റുകൾ ആണ് ഷമി വീഴ്ത്തിയത്. 2026 ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിനായി 3 മത്സരങ്ങളിൽ നിന്ന് 26.57 ശരാശരിയിൽ 7 വിക്കറ്റുകളും താരം നേടി.







By admin