ന്യൂദല്‍ഹി: ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാന്‍ ഏർപ്പെടുത്തിയ വ്യോമഗതാഗത വിലക്ക് സെപ്റ്റംബർ 23 വരെ നീട്ടി. ഈ മാസം 24ന് അവസാനിക്കേണ്ടിയിരുന്ന വിലക്കാണ് നീട്ടിയത്. അതേസമയം ഇന്ത്യൻ വിമാനങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തുന്നതിന് വ്യോമപാത അടച്ച നടപടിയിൽ പാകിസ്ഥാന്‍ 1240 കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നുള്ള റിപ്പോർട്ടുകള്‍ പുറത്ത് വന്നിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിൽ തിരിച്ചടി നൽകുന്നതിന്റെ ഭാഗമായി ഇന്ത്യ പാകിസ്താനുമായുള്ള സിന്ധൂ നദീജല കരാറിൽ നിന്ന് പിൻമാറിയിരുന്നു. ഇതിന് പ്രതികാരമായാണ് പാകിസ്ഥാന്‍ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമയാന പാതയിൽ വിലക്കേർപ്പെടുത്തിയത്. പാകിസ്ഥാന്‍ വിമാനങ്ങൾക്കെതിരെ ഇന്ത്യ ചുമത്തിയ വിലക്കും വരും ദിവസങ്ങളിൽ നീട്ടിയേക്കും.