ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അപകടകരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന്, റഷ്യയിലെ പാകിസ്ഥാന്‍ അംബാസഡര്‍ മുഹമ്മദ് ഖാലിദ് ജമാലി, ഇന്ത്യ ഒരു ആക്രമണം നടത്തിയാല്‍ തന്റെ രാജ്യം അതിന്റെ ”പൂര്‍ണ്ണ ശക്തി” ഉപയോഗിച്ച് പ്രതികരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
‘ഇന്ത്യയുടെ ഉന്മാദ മാധ്യമങ്ങളും നിരുത്തരവാദപരമായ പ്രസ്താവനകളും ഞങ്ങളെ നിര്‍ബന്ധിതരാക്കി. പാകിസ്ഥാനിലെ ചില പ്രദേശങ്ങളില്‍ ആക്രമണം നടത്താന്‍ തീരുമാനിച്ച മറ്റ് ചില രേഖകളും ചോര്‍ന്നിട്ടുണ്ട്. അതിനാല്‍, ഇത് സംഭവിക്കുമെന്നും അത് ആസന്നമായിരിക്കുമെന്നും ഞങ്ങള്‍ക്ക് തോന്നുന്നു.’റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍ടിയോട് സംസാരിക്കവേ, ജമാലി പറഞ്ഞു.
‘ഇന്ത്യയുടെയും പാകിസ്ഥാന്റെയും കാര്യം വരുമ്പോള്‍, ഈ സംഖ്യാബലത്തിന്റെ സംവാദത്തില്‍ ഏര്‍പ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പരമ്പരാഗതവും ആണവപരവുമായ ശക്തിയുടെ മുഴുവന്‍ സ്‌പെക്ട്രവും ഞങ്ങള്‍ ഉപയോഗിക്കും.’ ജമാലി പറഞ്ഞു.
നേരത്തെ പാകിസ്താന്‍ മന്ത്രിയായ ഹനീഫ് അബ്ബാസിയും ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. അതിര്‍ത്തികളില്‍ 130 മിസൈലുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.