• Sat. May 10th, 2025

24×7 Live News

Apdin News

ഇന്ത്യ ഈ സമയത്ത് നിർത്തിയാൽ, ഞങ്ങൾ സമാധാനത്തെ കുറിച്ച് പരിഗണിക്കും ; പ്രതികാരം ചെയ്യുമെന്ന് ഒന്നും പേടിക്കേണ്ട ; പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ

Byadmin

May 10, 2025


ഇസ്ലാമാബാദ് : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഇന്ത്യ ആക്രമണം അവസാനിപ്പിക്കണമെന്ന പ്രസ്താവനയുമായി പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ . ഇന്ത്യ ആക്രമണം നിർത്തിയാൽ തങ്ങളും ആക്രമണം നിർത്താൻ തയ്യാറാണെന്നാണ് ഇഷാഖ് ദാർ പറയുന്നത്. പാകിസ്ഥാൻ കൂടുതൽ നഷ്ടങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ഇഷാഖ് ദാർ പറഞ്ഞു

” ഞങ്ങൾക്ക് ശരിക്കും സമാധാനം വേണം . നമ്മൾ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നില്ല. നാശവും പണം പാഴാക്കലും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പാകിസ്ഥാൻ എപ്പോഴും സമാധാനം ആഗ്രഹിച്ചിട്ടുണ്ട്, ഇന്ത്യ ഈ സമയത്ത് നിർത്തിയാൽ, ഞങ്ങൾ സമാധാനം പരിഗണിക്കും, പ്രതികാരം ചെയ്യുകയോ ഒന്നും ചെയ്യുകയോ ചെയ്യില്ല പേടിക്കേണ്ട ,” എന്ന് ഇഷാഖ് ദാർ പറഞ്ഞു.

പാകിസ്ഥാന്റെ മിസൈലുകളടക്കം ഇന്ത്യ ഭസ്മീകരിച്ച സമയത്താണ് ഈ പ്രസ്താവന വന്നിരിക്കുന്നത്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാൻ നിരന്തരം ആക്രമണം നടത്തുന്നുണ്ട് . ഇതിനു തക്ക മറുപടിയാണ് ഇന്ത്യ നൽകുന്നത് .



By admin