ദുബായ്: ഇന്ത്യ ഏഷ്യ കപ്പില്‍ ഫൈനലില്‍.സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 40 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ കടന്നത്.
സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.ബുധനാഴ്ചത്തെ മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 128 റണ്‍സിന് എല്ലാവരും പുറത്തായി. സെയ്ഫ് ഹസന്‍(69)പൊരുതിയെങ്കിലും ബംഗ്ലാദേശിനെ വിജയിപ്പിക്കാനായില്ല. പര്‍വേസ് ഹോസെയ്ന്‍ ഇമോണ്‍ 21 റണ്‍സസെടുത്തു.
ഇന്ത്യയ്‌ക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി.ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ അക്‌സര്‍ പട്ടേലും തിലക് വര്‍മയും ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തിരുന്നു. ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യ 168 റണ്‍സ് പടുത്തുയര്‍ത്താന്‍ കാരണം.75 റണ്‍സാണ് അഭിഷേക് ശര്‍മ എടുത്തത്. 37 പന്തില്‍ ആറ് ബൗണ്ടറിയും അഞ്ച് സിക്‌സും അഭിഷേക് ഇടിച്ചു കൂട്ടി.38 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയും 29 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും മികച്ച പിന്തുണ നല്‍കി.
ബംഗ്ലാദേശിന് ആയി റിഷാദ് ഹൊസെയ്ന്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി. തന്‍സിം ഹസന്‍ ഷാകിബും മുഷ്താഫിസുര്‍ റഹ്മാനും മുഹമ്മദ് സായ്ഫുദീനും ഓരോ വിക്കറ്റ് വീതം എടുത്തു.വ്യാഴാഴ്ച നടക്കുന്ന പാക്കിസ്ഥാന്‍-ബംഗ്ലാദേശ് സൂപ്പര്‍ ഫോര്‍ മത്സരത്തിലെ വിജയി ആയിരിക്കും ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്‌ക്ക് ഒരു മത്സരം കൂടിയുണ്ട്. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍.