ഷാം എൽ-ഷെയ്‌ക്ക് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരെടുത്ത് പറയാതെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച അദ്ദേഹത്തെ പ്രശംസിച്ചു. ഗാസയിൽ ഏകദേശം രണ്ട് വർഷമായി നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേലും ഹമാസും വെടിനിർത്തലിന് സമ്മതിച്ചതിനെത്തുടർന്ന് ഈജിപ്തിലെ ഷാം എൽ-ഷെയ്‌ക്ക് നഗരത്തിൽ നടന്ന ലോക നേതാക്കളുടെ ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്റെ വളരെ നല്ല സുഹൃത്ത് നയിക്കുന്ന ഒരു മികച്ച രാജ്യമാണ് ഇന്ത്യ എന്നായിരുന്നു ട്രംപ് പറഞ്ഞത്. ” ഇന്ത്യ ഒരു മികച്ച രാജ്യമാണ്, എന്റെ വളരെ നല്ല ഒരു സുഹൃത്ത് നയിക്കുന്നു. അദ്ദേഹം അതിശയകരമായ ഒരു ജോലി ചെയ്തു. പാകിസ്ഥാനും ഇന്ത്യയും വളരെ നന്നായി ഒത്തുചേരുമെന്ന് ഞാൻ കരുതുന്നു,” – പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ നോക്കി ട്രംപ് പറഞ്ഞു.
അതേ സമയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തർക്കം ഉൾപ്പെടെ ഏഴ് തർക്കങ്ങൾ പരിഹരിച്ചതായി ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നിരുന്നാലും ഇസ്രായേൽ-ഗാസ സംഘർഷം കൂടി ചേർത്തുകൊണ്ട് അദ്ദേഹം ഇപ്പോൾ ഈ എണ്ണം എട്ടായി ഉയർത്തി. ഇതുവരെ എട്ട് യുദ്ധങ്ങൾ നിർത്തിയതായി യുഎസ് പ്രസിഡന്റ് തിങ്കളാഴ്ച പറഞ്ഞു. അങ്ങനെ ചെയ്യുന്നത് ഒരു ബഹുമതിയാണ്. ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ചുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.