തിരുവനന്തപുരം: ഇന്ത്യ കൈവിട്ടാല്‍ ഹിന്ദുക്കള്‍ക്ക് കടലില്‍ ചാടി മരിക്കേണ്ടിവരുമെന്ന് മുന്‍ ഡിജിപിയും ബിജെപിക്കാരനുമായ ഡോ.ടി.പി. സെന്‍കുമാര്‍.
മുസ്ലിങ്ങള്‍ക്ക് അവരുടേതായ 57 മുസ്ളീം രാജ്യങ്ങൾ ഉണ്ട്.ക്രിസ്ത്യാനികള്‍ക്ക് എത്രയോ രാജ്യങ്ങള്‍ വേറെയും ഉണ്ട്. എന്നാൽ ഹിന്ദുക്കൾക്ക് ഇന്ത്യ വിട്ടാൽ കടൽ മാത്രമേ ഉള്ളു എന്നറിയണം. -ഡോ. ടി.പി. സെന്‍കുമാര്‍ പറഞ്ഞു.
അതിനാല്‍ ബംഗ്ലാദേശ്, മ്യാന്‍മര്‍, നേപ്പാള്‍,പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്ന അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് നിന്നും പുറത്താക്കണം. – അദ്ദേഹം പറഞ്ഞു.