• Tue. Sep 9th, 2025

24×7 Live News

Apdin News

‘ഇന്ത്യ-ചൈന ജനസംഖ്യ 2.8 ബില്യൺ ആണ്, നമ്മൾ ഒരുമിച്ച് പോരാടും’ ; അമേരിക്കയെക്കുറിച്ച് ചൈനീസ് അംബാസഡറുടെ വലിയ പ്രസ്താവന

Byadmin

Sep 9, 2025



ന്യൂദൽഹി: യുഎസ് ഭരണകൂടം ഏർപ്പെടുത്തിയ 50 ശതമാനം തീരുവ അന്യായവും തെറ്റുമാണെന്നും ഈ സാഹചര്യത്തിൽ ഇന്ത്യയും ചൈനയും ഇതിനെ സംയുക്തമായി നേരിടണമെന്നും ചൈനീസ് അംബാസഡർ സൂ ഫെയ്‌ഹോങ് പറഞ്ഞു. ഈ വെല്ലുവിളിയെ നേരിടാൻ ഇരു രാജ്യങ്ങളും തങ്ങളുടെ സാമ്പത്തിക പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

ജപ്പാനെതിരായ ചൈനയുടെ വിജയത്തിന്റെ 80-ാം വാർഷികത്തോടനുബന്ധിച്ച് ന്യൂദൽഹിയിൽ തിങ്കളാഴ്ച നടന്ന ഒരു പരിപാടിയിൽ സംസാരിച്ച അംബാസഡർ ഇന്ത്യ-ചൈന അതിർത്തി തർക്കത്തെക്കുറിച്ചും സംസാരിച്ചു. ഈ വിഷയത്തിൽ ഇരു രാജ്യങ്ങളും സുപ്രധാനമായ സമവായത്തിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ചൈന ബന്ധങ്ങളെ ഒരു മൂന്നാം രാജ്യവും (പാകിസ്ഥാൻ) ബാധിച്ചിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

യുഎസ് താരിഫ് നയത്തെയും സൂ ശക്തമായി വിമർശിച്ചു. യുഎസ്, താരിഫുകളെ ഒരു ആയുധമായി ഉപയോഗിക്കുന്നു. അന്താരാഷ്‌ട്ര വ്യാപാരത്തിന് ഇത് തെറ്റാണ്. വ്യാപാരത്തിൽ എല്ലാവർക്കും നേട്ടമുണ്ടാകണം, എന്നാൽ യുഎസ് ഇപ്പോൾ ഇന്ത്യയ്‌ക്ക് മേൽ 50 ശതമാനം വരെ തീരുവ ചുമത്തുന്നു , ഇത് തികച്ചും അന്യായമാണ്. ഈ ഭീഷണിയെ സംയുക്തമായി നേരിടാൻ അദ്ദേഹം ഇന്ത്യയോടും ചൈനയോടും അഭ്യർത്ഥിച്ചു. കൂടാതെ നമ്മുടെ ജനസംഖ്യ 2.8 ബില്യൺ ആണ്. നമ്മുടെ സമ്പദ്‌വ്യവസ്ഥകളും വിപണികളും വളരെ വലുതാണ്. നമ്മുടെ ആളുകൾ കഠിനാധ്വാനികളാണ്, നമ്മുടെ സമ്പദ്‌വ്യവസ്ഥകൾ പരസ്പരം പൂരകമാണ്. സാമ്പത്തിക, വ്യാപാര സഹകരണം വർദ്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പുറമെ ഓഗസ്റ്റിൽ നടന്ന എസ്‌സി‌ഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയെയും ചൈനീസ് അംബാസഡർ പരാമർശിച്ചു. ഇന്ത്യയും ചൈനയും വലിയ വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളാണെന്ന് പ്രസിഡന്റ് ഷി പറഞ്ഞു. നമ്മൾ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പരസ്പരം പിന്തുണയ്‌ക്കുകയും വേണം. ഇന്ത്യ-ചൈന സഹകരണം 21-ാം നൂറ്റാണ്ടിനെ ഒരു യഥാർത്ഥ ഏഷ്യൻ നൂറ്റാണ്ടാക്കി മാറ്റുമെന്നും പ്രധാനമന്ത്രി മോദിയും പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഇതിനു പുറമെ തീവ്രവാദ വിഷയത്തിൽ, ഇന്ത്യയും ചൈനയും അതിന്റെ ദുരിതം അനുഭവിച്ചിട്ടുണ്ടെന്ന് അംബാസഡർ പറഞ്ഞു. എല്ലാത്തരം ഭീകരതയ്‌ക്കും ഞങ്ങൾ എതിരാണ്. ഇന്ത്യയോടൊപ്പം ആഗോള, പ്രാദേശിക സമാധാനത്തിനായി പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും ചൈനയും വികസനത്തിന്റെ നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സൂ പറഞ്ഞു. നമ്മുടെ വിഭവങ്ങൾ ദേശീയ വികസനത്തിനായി ഉപയോഗിക്കണം. പരസ്പരം പിന്തുണയ്‌ക്കുകയും ഒരുമിച്ച് പുരോഗമിക്കുകയും പരസ്പരം വിജയിപ്പിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By admin