• Wed. May 14th, 2025

24×7 Live News

Apdin News

ഇന്ത്യ തകർത്ത ഭീകരരുടെ ഒളിത്താവളങ്ങൾ പുനർ നിർമ്മിക്കാൻ പാകിസ്ഥാൻ ; മസൂദ് അസറിന് 14 കോടി രൂപ നഷ്ടപരിഹാരം

Byadmin

May 14, 2025


ഇസ്ലാമാബാദ് : ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട ഭീകരരുടെ ഒളിത്താവളങ്ങൾ പുനർ നിർമ്മിക്കാനുള്ള നീക്കവുമായി പാകിസ്ഥാൻ സർക്കാർ . ഇതോടൊപ്പം, കൊല്ലപ്പെട്ട തീവ്രവാദികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വരെ നഷ്ടപരിഹാരം നൽകുമെന്നും പരിക്കേറ്റവർക്ക് 10 ലക്ഷം മുതൽ 20 ലക്ഷം വരെ പാകിസ്ഥാൻ രൂപ നൽകുമെന്നും പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തോടെ, തീവ്രവാദ സംഘടനകൾക്കും ഭീകരർക്കും വേണ്ടി ഏതറ്റം വരെയും പോകാൻ പാകിസ്ഥാൻ തയ്യാറാണെന്ന യാഥാർത്ഥ്യം ലോകത്തിന് മുഴുവൻ തുറന്നുകാട്ടപ്പെടുകയാണ്.

തീവ്രവാദികൾക്ക് നഷ്ടപരിഹാരം നൽകുമെന്നും അവരുടെ ഒളിത്താവളങ്ങൾ പുനർനിർമിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ട് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിൽ ഒരു നീണ്ട പോസ്റ്റ് പോസ്റ്റ് ചെയ്തു. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ 9 തീവ്രവാദ ഒളിത്താവളങ്ങൾ നശിപ്പിച്ചു. ഇതിൽ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ എന്നിവയുടെ ഭീകര ക്യാമ്പുകളും ഉൾപ്പെടുന്നു. ഈ ഭീകര കേന്ദ്രങ്ങളിൽ വെച്ചാണ് ഇന്ത്യയ്‌ക്കെതിരായ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തത്.

ഓപ്പറേഷൻ സിന്ദൂരിൽ മസൂദ് അസറിന്റെ കുടുംബത്തിലെ 14 തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. അതിനാൽ പാകിസ്ഥാൻ സർക്കാർ മസൂദിന്റെ കുടുംബത്തിന് 14 കോടി രൂപ നഷ്ടപരിഹാരം നൽകും. ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ച് നൽകുകയും അവരുടെ കുട്ടികളെ പരിപാലിക്കുകയും ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സർക്കാർ ഈ ഉത്തരവാദിത്തം നിറവേറ്റുമെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറയുന്നു. പരിക്കേറ്റ എല്ലാവരുടെയും ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കും. ഷഹബാസ് ഷെരീഫ് പറയുന്ന ആളുകളെല്ലാം ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്ന തീവ്രവാദികളായിരുന്നു.

ഭീകരരുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചതിനുശേഷം, പരിഭ്രാന്തിയിലായ പാകിസ്ഥാൻ ഇന്ത്യയിലെ പല നഗരങ്ങളിലെയും സൈനിക താവളങ്ങൾ ആക്രമിക്കാൻ ശ്രമിച്ചു, പക്ഷേ ഇവിടെയും അവർക്ക് പരാജയം നേരിടേണ്ടിവന്നു. സൈനികരുടെ കുടുംബങ്ങൾക്ക് അവരുടെ റാങ്ക് അനുസരിച്ച് ഈ നഷ്ടപരിഹാരം നൽകും, കൂടാതെ അവർ വിരമിക്കുന്ന തീയതി വരെ മുഴുവൻ ശമ്പളവും ഉപജീവന ബത്തയും നൽകുന്നത് തുടരും.

സൈനികരുടെ കുട്ടികളുടെ മുഴുവൻ വിദ്യാഭ്യാസ ചെലവും വഹിക്കുമെന്നും ഓരോ സൈനികന്റെയും ഒരു മകളുടെ വിവാഹത്തിന് 10 ലക്ഷം പാകിസ്ഥാൻ രൂപ സാമ്പത്തിക സഹായമായി നൽകുമെന്നും പാകിസ്ഥാൻ സർക്കാർ പറയുന്നു. പരിക്കേറ്റ സൈനികർക്ക് 20 മുതൽ 50 ലക്ഷം വരെ പാകിസ്ഥാൻ രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും സൈനികരുടെ റാങ്കിന്റെ അടിസ്ഥാനത്തിൽ നൽകും. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിക്കാൻ 1.9 കോടി മുതൽ 4.2 കോടി രൂപ വരെ നൽകുമെന്നാണ് പാകിസ്ഥാൻ പറയുന്നത് .

അതേസമയം ദാരിദ്രത്തിൽ പെട്ട് വലയുന്ന ജനങ്ങൾക്ക് ഒരു നേരത്തെ ആഹാരം നൽകാൻ കഴിവില്ലാത്ത സർക്കാരാണ് ഭീകരർക്ക് ഒളിത്താവളങ്ങൾ നിർമ്മിക്കാൻ പണം നൽകുന്നത് .

 



By admin