
ഇസ്ലാമബാദ് : ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയെ പിന്തുണയ്‌ക്കുമെന്ന് പാകിസ്ഥാനിലെ ഇസ്ലാമിക മതപണ്ഡിതന്‍ മൗലവി ഗുല്‍സാര്‍. ഖൈബര്‍ പക്തൂണ്‍ക്വായിലെ ഒരു ഇസ്ലാമിക മതപണ്ഡിതനാണ് ഇദ്ദേഹം.
പാകിസ്ഥാന്‍ പട്ടാളക്കാരുടെ ജയില്‍ പീഢനം അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഹിന്ദുക്കള്‍ ഒരിയ്‌ക്കലും തങ്ങളെ ക്രൂരമായി പീഡിപ്പിക്കാറില്ലെന്നും പാകിസ്ഥാന്‍ പട്ടാളക്കാര്‍ ജയിലില്‍ നടത്തുന്ന പീഡനം എത്രയോ ക്രൂരമാണെന്നും മൗലവി ഗുല്‍സാര്‍ പറഞ്ഞു.
ഖുറാനെ തൊട്ട് സത്യം ചെയ്യുന്നു, ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയെ പിന്തുണയ്‌ക്കും. – അദ്ദേഹം പറഞ്ഞു.