ഇന്ത്യ-പാക് സംഘര്‍ഷം നിലനില്‍ക്കെ ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങള്‍ നേരിട്ടാണ് വെടി നിര്‍ത്തല്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു. ഇന്ന് വൈകുന്നേരം അഞ്ചുമണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തലിന് സമ്മതിച്ചതായി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ സ്ഥിരീകരണം ഇരു രാജ്യങ്ങളും നടത്തിയത്. ഒരു രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തലില്‍ ധാരണയായതെന്നാണ് ട്രംപ് എക്‌സില്‍ കുറിച്ചത്.