
ലക്നൗ : അയോധ്യയിൽ പ്രധാനമന്ത്രി കാവിപ്പതാക ഉയർത്തിയതിനെതിരെ സമാജ്‌വാദി പാർട്ടി എംപി സിയാവുർ റഹ്മാൻ ബാർക്ക് . ഇന്ത്യ ഭരണഘടനാപരവും ജനാധിപത്യപരവുമായ രാജ്യമാണെന്നും മതപരമായ രാഷ്‌ട്രമല്ലെന്നും ബാർക്ക് പറഞ്ഞു.
‘ പ്രധാനമന്ത്രി, രാഷ്‌ട്രപതി, മുഖ്യമന്ത്രി തുടങ്ങിയ ഭരണഘടനാ പദവികൾ വഹിക്കുന്നവർക്ക് എല്ലാ മതങ്ങളെയും സമൂഹങ്ങളെയും ഒരുപോലെ ബഹുമാനിക്കേണ്ട ഉത്തരവാദിത്തമുണ്ട്. ഒരു പ്രത്യേക മതത്തെ പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്തിന് ഗുണം ചെയ്യില്ല. ജനങ്ങൾ ജാഗ്രത പാലിക്കണം. സ്വന്തം താൽപ്പര്യങ്ങൾ മനസ്സിലാക്കണം . മതം എല്ലാവർക്കും പ്രധാനമാണ് . എന്നാൽ രാജ്യത്തിന്റെ നേതൃത്വം എല്ലാ മതങ്ങളെയും എല്ലാ സമൂഹങ്ങളെയും ഒപ്പം കൊണ്ടുപോകുമ്പോൾ മാത്രമേ രാജ്യം ശക്തമാകൂ .
പള്ളികൾ നിർമ്മിക്കുന്നത് മുസ്ലീങ്ങളുടെ മതപരവും ഭരണഘടനാപരവുമായ അവകാശമാണ്. പ്രാർത്ഥനകൾ പൂർണ്ണമായി നിർവഹിക്കാൻ കഴിയുന്ന ആവശ്യമുള്ളിടത്തെല്ലാം പള്ളികൾ നിർമ്മിക്കണം. “ എന്നും സിയാവുർ റഹ്മാൻ ബാർക്ക് പറഞ്ഞു .