• Sun. Sep 7th, 2025

24×7 Live News

Apdin News

ഇന്ത്യ റഷ്യന്‍ എണ്ണയില്‍ നിന്നും അമിതലാഭം ഉണ്ടാക്കുന്നുവെന്ന യുഎസിന്റെ വാദം തെറ്റെന്ന് ഊര്‍ജ്ജരംഗത്തെ വിദഗ്ധന്‍ അനസ് അല്‍ഹാജി

Byadmin

Sep 7, 2025



ന്യൂദല്‍ഹി: ഇന്ത്യ റഷ്യയില്‍ നിന്നും വിലക്കുറവില്‍ എണ്ണവാങ്ങി അമിതലാഭം ഉണ്ടാക്കുന്നുവെന്ന ട്രംപിന്റെയും ട്രംപിന്റെ ഉപദേശകനായ പീറ്റര്‍ നവാരൊയെയും തള്ളി ഊര്‍ജ്ജരംഗത്തെ വിദഗ്ധന്‍ അനസ് അല്‍ഹാജി. 2022ലെ ഉക്രൈന്‍ യുദ്ധത്തിന് മുന്‍പ് എത്ര പെട്രോളും ഡീസലുമാണോ ഇന്ത്യ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത് അത്ര തന്നെയാണ് ഇപ്പോഴും കയറ്റുമതി ചെയ്യുന്നതെന്നും അനസ് അല്‍ഹാജി പറഞ്ഞു.

“യൂറോപ്യന്‍ യൂണിയന്‍ നല്ലൊരു പങ്ക് പ്രകൃതി വാതകവും ദ്രവീകൃത പ്രകൃതി വാതകവും റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതേക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. തുര്‍ക്കി റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന പെട്രോളിയം ഉല‍്പന്നങ്ങള്‍ തുര്‍ക്കി യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇതും അമേരിക്കയ്‌ക്ക് പ്രശ്നമല്ല ഇന്ത്യയേക്കാള്‍ കൂടുതല്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ തുര്‍ക്കി യൂറോപ്പിലേക്ക് അയക്കുന്നുണ്ട്. എന്നിട്ടും ആര്‍ക്കും ഒരു പ്രശ്നവുമില്ല”. – അനസ് അല്‍ഹാജി പറയുന്നു.

റഷ്യയില്‍ നിന്നും യുഎസിലേക്കുള്ള ഇറക്കുമതി 23 ശതമാനമായി ഉയര്‍ന്നു. എന്നിട്ടും ആരും ഒന്നും പറയുന്നില്ല. റഷ്യയില്‍ നിന്നും യുഎസ് യുറേനിയം ഇറക്കുമതി ചെയ്യുന്നു. വെനിസ്വേലയില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന എണ്ണ ടാങ്കറുകള്‍ യുഎസിലേക്ക് പോയിട്ടുണ്ട്. പറഞ്ഞുവരുന്നത് ഇന്ത്യ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന എണ്ണ മാത്രമല്ല, അതിപ്പുറവും കാര്യങ്ങള്‍ നടക്കുന്നുണ്ട്. – അനസ് അല്‍ഹാജി പറയുന്നു.

“ഉക്രൈന്‍ യുദ്ധം തുടങ്ങുന്നതിന് മുന്‍പ് വെറും ഒരു ശതമാനം എണ്ണ മാത്രമേ റഷ്യയില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നുള്ളൂ. അതിപ്പോള്‍ 35 ശതമാനം വരെയായി ഉയര്‍ന്നു. ഇതുവഴി ഇന്ത്യയിലെ റിഫൈനറികള്‍ വന്‍ലാഭം കൊയ്യുന്നുണ്ട്.” -ട്രംപിന്റെ ഉപദേശകനായ പീറ്റര്‍ നവാരൊ ഇന്ത്യയ്‌ക്കെതിരെ ഉയര്‍ത്തിയ ആരോപണം ഇതായിരുന്നു. എന്നാല്‍ അനസ് അല്‍ഹാജി ഇതിനെ ഖണ്ഡിക്കുന്നു.

“അതായത് റഷ്യയില്‍ നിന്നുള്ള എണ്ണ കൂടുതലായി ഇറക്കുമതി ചെയ്യുന്നു എന്ന് പറയുന്ന ഈ നാളുകളിലും റഷ്യ-ഉക്രൈന്‍ യുദ്ധം തുടങ്ങിയ 2022ലും ഇന്ത്യ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത എണ്ണയുടെ അളവില്‍ വ്യത്യാസം വന്നിട്ടില്ല. പിന്നെ എങ്ങിനെയാണ് റഷ്യന്‍ എണ്ണയില്‍ നിന്നും ഇന്ത്യ കൂടുതല്‍ ലാഭം ഉണ്ടാക്കി എന്ന് പറയാനാവുക?. ആകെ മാറിയിരിക്കുന്നത് ഇന്ത്യയില്‍ നിന്നും യൂറോപ്പിലേക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ പോയിരുന്ന പാത മാത്രമാണ്. “- അനസ് അല്‍ഹാജി ചോദിക്കുന്നു.

 

5000 ഹിന്ദുക്കളെയാണ് അന്ന് ബംഗാളിലെ നഖൊലിയില്‍ (നവ് ഖാലി) 1946ലെ വര്‍ഗ്ഗീയ കലാപത്തില്‍ കൂട്ടക്കൊല ചെയ്തത്. അനധികൃത കുടിയേറ്റമായിരുന്നു ബംഗാളിലെ ഈ വംശഹത്യയ്‌ക്ക് കാരണം. 78 വര്‍ഷത്തിന് ശേഷം ഇന്നും ഈ വംശഹത്യ തുടരുകയാണെന്ന് ബംഗാള്‍ ഫയല്‍സ് എന്ന സിനിമയുടെ ഗവേഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പല്ലവി ജോഷി. ഇത് ഇനിയും ഇന്ത്യയെ മറ്റൊരു വിഭജനത്തിലേക്ക് നയിച്ചേക്കുമെന്ന മുന്നറിയിപ്പ് നല്‍കുന്ന സിനിമയാണ് ‘ബംഗാള്‍ ഫയല്‍സ്’. വിഭജിക്കുമെന്ന് പല്ലവി ജോഷി; വിവേക് അഗ്നിഹോത്രിയുടെ ‘ബംഗാള്‍ ഫയല്‍സി’നെതിരെ മമതയും രാഹുലും സെപ്തംബര്‍ അഞ്ചിനാണ് ബംഗാള്‍ ഫയല്‍സ് തിയറ്ററില്‍ റിലീസ് ചെയ്തത് എങ്കിലും ബംഗാളില്‍ ഈ സിനിമയെ തമസ്കരിക്കാന്‍ നോക്കുകയാണ് മമത സര്‍ക്കാര്‍.

 

.

By admin